ഓവൽ: കോവിഡ് ഐസൊലേഷനിൽ തുടരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്ക് മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് നഷ്ടമാകും. സെപ്റ്റംബർ 10നാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ശാസ്ത്രി 14 ദിവസം ഐസൊലേഷനിൽ തുടരുമെന്നും രണ്ട് നെഗറ്റീവ് ഫലങ്ങൾ വന്നാൽ മാത്രമേ സ്ക്വാഡിനൊപ്പം ചേരാൻ കഴിയുകയുള്ളൂ എന്നും ടീം മാനേജ്മെന്റ് വ്യക്തമാക്കി.
ഓവൽ ടെസ്റ്റിന്റെ നാലാം ദിനത്തെ മത്സരം ആരംഭിക്കുന്നതിന് അരമണിക്കൂർ മാത്രം മുമ്പാണ് രവി ശാസ്ത്രിക്ക് പ്രാഥമിക പരിശോധനകൾ കോവിഡ് സ്ഥിരീകരിച്ചതായി ബിസിസിഐ അറിയിച്ചത്. ശാസ്ത്രിക്കൊപ്പം മുൻകരുതലായി ബൗളിംഗ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിങ് പരിശീലകൻ ആർ ശ്രീധർ, ഫിസിയോതെറാപ്പിസ്റ്റ് നിതിൻ പട്ടേൽ എന്നിവരെയും ടീം ഹോട്ടലിൽ ഐസൊലേഷനിലാക്കിയതായി ബിസിസിഐ വ്യക്തമാക്കി.
Read Also:- മുഖത്തെ കരുവാളിപ്പകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ
ഇന്ത്യൻ ടീമിലെ മറ്റുതാരങ്ങളെ ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച രാവിലെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവരുടെയെല്ലാം ഫലം നെഗറ്റീവായ സാഹചര്യത്തിൽ നാലാം ദിനത്തിൽ മത്സരം തടസ്സപ്പെട്ടില്ല.
Post Your Comments