ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ സ്വന്തം വീടിൻ്റെ അടുക്കളയിൽ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പ്രതിയുടെ മൊഴി. ആദ്യം ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നുവെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം സിന്ധുവിന്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകി.
പ്രതി ബിനോയി വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് തുടരുകയാണ്. സിന്ധുവിന്റെ വസ്ത്രങ്ങൾ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മനസാക്ഷി മരവിക്കുന്ന വിവരങ്ങൾ ഓരോന്നോരോന്ന് തെളിവെടുപ്പിനിടെ പ്രതി പൊലീസിനോട് വിവരിച്ചു. സംശയത്തെ തുടർന്നാണ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്ന് പ്രതി വ്യക്തമാക്കുന്നു. കൊലപാതകത്തെ കുറിച്ച് പ്രതി പോലീസിനോട് വിവരിച്ചു.
സിന്ധുവിനെ മർദിച്ച ശേഷം തറയിൽ കിടത്തി കഴുത്ത് ഞെരിച്ചു ബോധരഹിതയാക്കി. തുടർന്ന് മണ്ണെണയൊഴിച്ച് തീയിട്ടു. സിന്ധു നിലവിളിച്ചതോടെ ശരീരത്ത് വെള്ളമൊഴിച്ചു. ശേഷം ജീവനോടെ മുതദേഹം കുഴിയിലിട്ട് മൂടി. പൊലീസ് നായയ്ക്ക് മണം കിട്ടാതിരിക്കാൻ മുളക്പൊടി വിതറുകയും സിന്ധുവിൻ്റെ തല പ്ലാസ്റ്റിക്ക് കൊണ്ട് പൊതിയുകയും ചെയ്തുവെന്ന് പ്രതി വെളിപ്പെടുത്തി.
പണിക്കൻകുടിയിലെ തന്റെ വീടിന്റെ അടുക്കളയിലാണ് അയൽവാസിയായ സിന്ധുവിനെ ബിനോയ് കൊന്നുകുഴിച്ചുമൂടിയത്. തുടര്ന്ന് ഒളിവിൽ പോയ പ്രതി മൂന്നാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് പെരുഞ്ചാംകുട്ടിയിൽ വച്ച് പൊലീസ് പിടിയിലായത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments