Latest NewsYouthNewsIndiaInternationalWomenLife StyleHealth & Fitness

ജോലി സമ്മർദം മൂലം സ്ത്രീക‍ള്‍ക്കിടയിൽ മസ്തിഷ്കാഘാതം വർധിക്കുന്നു: പഠനം

2007 ൽ മുഴുസമയ ജോലിക്കാരായ സ്ത്രീകൾ 38 ശതമാനം മാത്രമായിരുന്നു എങ്കിൽ 2017 ൽ അത് 44 ശതമാനമായി ഉയർന്നു.

സൂറിച്ച്: സ്ത്രീക‍ള്‍ക്കിടയിൽ ജോലി സമ്മർദം മൂലമുള്ള മസ്തിഷ്കാഘാതം വർധിക്കുന്നതായും പുരുഷന്മാരേക്കാൾ കൂടുതൽ ഹൃദയസംബന്ധിയായ രോഗങ്ങൾ അധികരിക്കുന്നതായും യൂറോപ്യൻ സ്ട്രോക്ക് യൂണിയൻ്റെ പഠനം. പ്രമേഹം, കൊളസ്ട്രോൾ, പുകവലി, അമിതവണ്ണം, തുടങ്ങിയ സ്ട്രോക്കിൻ്റെ സ്ഥിരം കാരണങ്ങൾക്ക് പുറമേ ഉറക്കക്കുറവും ജോലിസമ്മർദവും സ്ട്രോക്കിന് കാരണമാവുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ജോലി സമ്മർദവും ഉറക്കപ്രശ്നങ്ങളും സ്ത്രീകൾക്ക് സ്ട്രോക്കിന് കാരണമാവുന്നുണ്ടെന്ന് സൂറിച്ച് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ.മാർട്ടിൻ ഹാൻസലും സംഘവും നടത്തിയ പഠനത്തിൽ വ്യക്തമാകുന്നു. 2007മുതൽ 2015 വരെയുള്ള കാലയളവിൽ 22,000 പുരുഷന്മാർക്കും സ്ത്രീകൾക്കുമിടയിൽ നടത്തിയ പഠനത്തിലാണ് സ്ത്രീകൾക്കിടയിൽ ഹൃദയസംബന്ധിയായ രോഗങ്ങൾ വൻ തോതിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയത്.

പോലീസിനെ കൈയിലെടുത്ത് ജനങ്ങളെ ഭയപ്പെടുത്താനുള്ള സർക്കാരിന്റെ ടാര്‍ജറ്റ് കൈയിലിരിക്കട്ടെയെന്ന് സതീശന്‍

2007 ൽ മുഴുസമയ ജോലിക്കാരായ സ്ത്രീകൾ 38 ശതമാനം മാത്രമായിരുന്നു എങ്കിൽ 2017 ൽ അത് 44 ശതമാനമായി ഉയർന്നു. 2012 മുതൽ 2017 വരെയുള്ള കാലയളവിൽ ഉറക്കക്കുറവ് മൂലം പ്രശ്നങ്ങൾ അനുഭവിക്കുന്നവരുടെ കണക്ക് 24 ശതമാനത്തിൽ നിന്ന് 29 ശതമാനമായും വർധിച്ചുവെന്നും പഠനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button