ദുബായ്: നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി ദുബായ്. 500 ദിർഹം ഉണ്ടെങ്കിൽ ദുബായ് റിയൽ എസ്‌റ്റേറ്റിൽ ഓഹരി വാങ്ങാം. സ്മാർട്ട് ക്രൗഡ് എന്ന ഇൻവെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് 500 ദിർഹത്തിന് ദുബായ് റിയൽ എസ്റ്റേറ്റിൽ ഏറ്റവും കുറവ് നിക്ഷേപം നടത്താമെന്ന കാര്യം അറിയിച്ചത്.
Read Also: പോലീസിനെ കൈയിലെടുത്ത് ജനങ്ങളെ ഭയപ്പെടുത്താനുള്ള സർക്കാരിന്റെ ടാർഗറ്റ് കൈയിലിരിക്കട്ടെയെന്ന് സതീശന്‍
പ്രോപ്പർട്ടി നിക്ഷേപം താങ്ങാനാവുന്നതും എല്ലാവർക്കും ആക്‌സസ് ചെയ്യാവുന്നതുമാക്കി മാറ്റാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് സ്മാർട്ട് ക്രൗഡിന്റെ സിഇഒ സിദ്ധിഖ് ഫരീദ് വ്യക്തമാക്കി. കഠിനാധ്വാനം ചെയ്യുന്ന ആളുകൾക്ക് ഭാവിയിൽ സമ്പത്തും സമ്പാദ്യവും കെട്ടിപ്പടുക്കുന്നതിനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. ഡൗൺടൗൺ, മറീന, ജെഎൽടി, ജെവിസി തുടങ്ങി നിരവധി മേഖലകളിൽ ദുബായിലുള്ള 40 ലധികം പ്രോപ്പർട്ടികളിൽ നിക്ഷേപിക്കാൻ ആയിരക്കണക്കിന് ഉപയോക്താക്കളെ സ്മാർട്ട് ക്രൗഡ് പ്ലാറ്റ്‌ഫോം സഹായിച്ചിട്ടുണ്ട്.
ദുബായ് മറീന, ജെബിആർ, സിറ്റി വാക്ക് തുടങ്ങിയ പ്രധാന മേഖലകൾ ഉൾപ്പെടെ നിരവധി നിക്ഷേപ അവസരങ്ങൾ ഇപ്പോൾ ലഭ്യമാണ്. സ്മാർട്ട് ക്രൗഡിന്റെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments