
തിരുവല്ല: ലോക്ഡൗൺ ദിനത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സിപിഎം സമ്മേളനം നടത്തിയത് വിവാദമാകുന്നു. തിരുവല്ല കുറ്റൂരിൽ നൂറിലധികം ആളുകൾ പങ്കെടുത്ത പാർട്ടിയിലേക്കെത്തിയവരുടെ സ്വീകരണ പരിപാടിയാണ് വിവാദമായത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ലോക്ഡൗണിൽ മാറ്റം വരുത്തേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്. ഇതിനിടയിലാണ് പാർട്ടി ഘടകം തന്നെ നിയന്ത്രണങ്ങൾ പരസ്യമായി ലംഘിച്ചത്.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെജെ തോമസ്, ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ അനന്തഗോപൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. മിക്ക നേതാക്കളും മാസ്‌ക് ധരിച്ചിരുന്നെങ്കിലും സാമൂഹ്യ അകലം ഉൾപ്പെടെ ലംഘിക്കപ്പെട്ടു.
Post Your Comments