ദുബായ്: കുട്ടികളുടെ ആരോഗ്യ നിലയെ കുറിച്ച് രക്ഷിതാക്കൾ സ്‌കൂളുകളെ അറിയിക്കണമെന്ന് നിർദ്ദേശം. കുട്ടികളുടെ ആരോഗ്യത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നിലവിലെ ആരോഗ്യ സ്ഥിതിയെ കുറിച്ചുമുള്ള വിവരങ്ങൾ സ്‌കൂൾ അധികൃതരെ അറിയിക്കണമെന്നാണ് രക്ഷിതാക്കളോട് നിർദ്ദേശിച്ചിരിക്കുന്നത്.
സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കാനും അവർക്ക് വേണ്ട പരിചരണങ്ങൾ നൽകാനുമാണ് പുതിയ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളുള്ള വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നതിനും അവർക്ക് വേണ്ട സഹായങ്ങളും പരിചരണവും നൽകുന്നതിനും ഇത് അനിവാര്യമാണെന്ന് യുഎഇയിലെ സ്‌കൂൾ അധികൃതർ അറിയിച്ചു.
ഓരോ വിദ്യാർത്ഥിയുടെയും ആരോഗ്യനില രേഖപ്പെടുത്താനും അവർ മുമ്പ് എന്തെങ്കിലും മെഡിക്കൽ ഓപ്പറേഷനുകൾ നടത്തിയിട്ടുണ്ടോ എന്നും രേഖപ്പെടുത്താൻ സ്‌കൂൾ അഡ്മിനിസ്‌ട്രേഷനുകൾക്കായുള്ള ഒരു ചോദ്യാവലി തയ്യാറാക്കിയതായും അധികൃതർ അറിയിച്ചു. സ്‌കൂളിന്റെയും വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പു വരുത്തേണ്ടത് രക്ഷിതാക്കളുടെയും സ്‌കൂൾ അധികൃതരുടെയും കടമയാണ്. ഏതെങ്കിലും ഒരു വിഭാഗം ഇതിൽ വീഴ്ച്ച വരുത്തിയാൽ ആദ്യം വിദ്യാർത്ഥികളെയും പിന്നീട് സ്‌കൂളിനെയും ഇത് ബാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
Post Your Comments