കൊച്ചി: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ നടി ലീന മരിയ പോളിന് പിന്നാലെ നാല് പേര്‍ കൂടി അറസ്റ്റില്‍. ലീന മരിയ പോളിനെ അറസ്റ്റ് ചെയ്ത ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പ്രതികളെയും അറസ്റ്റ് ചെയ്തത്. ഇന്നലെയായിരുന്നു ലീന മരിയ പോളിന്റെ അറസ്റ്റ്. വ്യവസായിയുടെ ഭാര്യയെ കബളിപ്പിച്ച് 200 കോടി രൂപ തട്ടിയെടുത്ത കേസിലായിരുന്നു അറസ്റ്റ്.
ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദര്‍ സിങ്ങിന്റെ ഭാര്യയെ കബളിപ്പിച്ചാണ് സംഘം 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. വായ്പ തട്ടിപ്പ്, കള്ളപണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന ശിവേന്ദര്‍ സിങ്ങിനെയും സഹോദരന്‍ മല്‍വീന്ദര്‍ മോഹന്‍ സിങ്ങിനെയും പുറത്തിറക്കാന്‍ 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.
നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖറുടെ പങ്കാളിയായിരുന്നു ലീന മരിയ പോള്‍. സുകേഷ് ഉപയോഗിച്ച ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി ഗുജറാത്തിലെ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇ ഡി ലീന മരിയ പോളിനെ ചോദ്യം ചെയ്തിരുന്നു. കാനറ ബാങ്കിന്റെ അമ്പത്തൂര്‍ ശാഖയില്‍ നിന്നും 19 കോടിയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് 62 ലക്ഷവും തട്ടിയെടുത്ത കേസിലും ഇരുവരും അറസ്റ്റിലായിരുന്നു.
Post Your Comments