Latest NewsUAENewsInternationalGulf

സൈക്കിൾ റാക്ക് ഘടിപ്പിച്ച വാഹനങ്ങൾക്ക് ഒരു നമ്പർ പ്ലേറ്റ് കൂടി വേണം: പുതിയ നിയമവുമായി ദുബായ്

ദുബായ്: സൈക്കിൾ റാക്ക് ഘടിപ്പിച്ച വാഹനങ്ങൾക്ക് ഇനി മുതൽ ദുബൈയിൽ ഒരു നമ്പർ പ്ലേറ്റ് കൂടി ഘടിപ്പിക്കണം. വാഹനങ്ങളുടെ പിന്നിൽ സൈക്കിളുകൾ കൂടി വെയ്ക്കുമ്പോൾ നമ്പർ പ്ലേറ്റുകൾ മറയുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. നമ്പർ പ്ലേറ്റുകൾ മറയ്ക്കുന്നത് ഗതാഗത നിയമലംഘനത്തിന്റെ പരിധിയിൽ വരുമെന്നാണ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതർ വ്യക്തമാക്കുന്നത്.

Read Also: 1021 കോടിയുടെ വായ്പാതട്ടിപ്പും അഴിമതിപ്പണം വെളുപ്പിക്കലും, സൂത്രധാരന്‍ കുഞ്ഞാലിക്കുട്ടി, 862 വ്യാജ ബിനാമികൾ: ജലീല്‍

പുതിയ നമ്പർ പ്ലേറ്റ് നൽകാനുള്ള തീരുമാനം സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന് ദുബൈ വെഹിക്കിൾ ലൈസൻസിങ് വിഭാഗം ഡയറക്ടർ ജമാൽ അൽ സദഹ് അറിയിച്ചു. സൈക്കിൾ സൗഹൃദ നഗരമായി മാറാനുള്ള ദുബൈയുടെ പരിശ്രമങ്ങളിൽ ഇത് സഹായകമാവും. ജനങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങളും പ്രതികരണങ്ങളും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയത്.

Read Also: 1021 കോടിയുടെ വായ്പാതട്ടിപ്പും അഴിമതിപ്പണം വെളുപ്പിക്കലും, സൂത്രധാരന്‍ കുഞ്ഞാലിക്കുട്ടി, 862 വ്യാജ ബിനാമികൾ: ജലീല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button