Latest NewsNewsSaudi ArabiaInternationalGulf

സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു: ഇന്ന് റിപ്പോർട്ട് ചെയ്തത് 124 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 124 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 217 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6 പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: 500 ദിർഹം ഉണ്ടെങ്കിൽ ദുബായ് റിയൽ എസ്‌റ്റേറ്റിൽ ഓഹരി വാങ്ങാം

5,45,367 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,34,279 പേർ രോഗമുക്തി നേടി. 8,585 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 2,503 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 689 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. രാജ്യത്താകെ 38,067,550 കോവിഡ് ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്.

Read Also: അഫ്ഗാന്‍ സര്‍ക്കാര്‍ രൂപീകരണം : തുര്‍ക്കി, ചൈന, റഷ്യ, ഇറാന്‍, പാകിസ്ഥാന്‍, ഖത്തര്‍ എന്നിവയ്ക്ക് താലിബാന്റെ ക്ഷണം

shortlink

Related Articles

Post Your Comments

Related Articles


Back to top button