കോഴിക്കോട്: നിപ ലക്ഷണം ഉണ്ടായിട്ടും അത് തിരിച്ചറിയാതെ പോയത് ആശുപത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയാണോ എന്ന് അന്വേഷിക്കുമെന്ന് ഈരോഗ്യമന്ത്രി വീണ ജോര്‍ജ്. പന്ത്രണ്ടുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ ലക്ഷണം തിരിച്ചറിയാതെ പോയതും, സ്രവം എടുക്കാതിരുന്നതും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 2018 ല്‍ നിപ ഉണ്ടായതിന്റെ പരിചയമുണ്ടായിട്ടും എന്തുകൊണ്ടാണ് തിരിച്ചറിയാതെ പോയതെന്ന് പരിശോധിക്കണം. കുട്ടിക്ക് എവിടെനിന്നാണ് നിപ ബാധിച്ചതെന്ന് കണ്ടെത്താനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു.
Read Also : താലിബാനെ തങ്ങളുടെ ഒപ്പം നിര്‍ത്താന്‍ പാകിസ്ഥാനും ചൈനയും
അതേസമയം, കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പനി ബാധിച്ച കുട്ടിയുമായി മാതാപിതാക്കള്‍ മൂന്ന് ആശുപത്രികളില്‍ പോയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൂടുതല്‍ രോഗ സാദ്ധ്യതയുള്ളത്. ഇവരോടെല്ലാം നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കുട്ടിയുടെ ആരോഗ്യസ്ഥിതി വളരെ ഗുരുതരമായിരുന്നു. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള മുഴുവന്‍ പേരെയും കണ്ടെത്തും. കേന്ദ്ര സംഘത്തിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. വിശദവിവരങ്ങള്‍ കലക്ടറേറ്റില്‍ നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷം വിശദീകരിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.
Post Your Comments