പത്തനംതിട്ട: കോവിഡ് ചികിത്സാകേന്ദ്രത്തില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. സിഎഫ്എൽടിസിയിലെ താത്കാലിക ജീവനക്കാരനായ ചെന്നീര്‍ക്കര സ്വദേശി ബിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ വെച്ചാണ് 16 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം ഉണ്ടായത്. സംസ്ഥാനത്ത് കോവിഡ് രോഗിക്ക് ലൈംഗികാതിക്രമത്തിന് ഇരയാകേണ്ടി വരുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ ആംബുലന്‍സിലെ പീഡനം ഏറെ ചര്‍ച്ചയായിരുന്നു.
Also Read:കോണ്‍ഗ്രസില്‍ മനസമാധാനം ഇല്ലാത്തത് കൊണ്ടാണ് പി.എസ്. പ്രശാന്ത് സി പി എമ്മിൽ ചേർന്നത്: പിണറായി വിജയൻ
ഇയാള്‍ ചികിത്സാ കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരനാണ്. കോവിഡ് നെഗറ്റീവായി പെണ്‍കുട്ടി ആശുപത്രി വിട്ടശേഷമാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രിയില്‍ ക്ലീനിങ് വിഭാഗത്തിലായിരുന്നു പ്രതിയുടെ ജോലി. മുറി വൃത്തിയാക്കാനെത്തിയ ഇയാള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്ബര്‍ വാങ്ങി പരിചയത്തിലാകാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
സെപ്റ്റംബര്‍ രണ്ടാം തീയതി കോവിഡ് നെഗറ്റീവായി പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. തുടർന്ന് ചികിത്സാകേന്ദ്രത്തിലെ അധികൃതര്‍ പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റിവിട്ടു. എന്നാല്‍, സ്വന്തം വീട്ടിലേക്ക് പോകുന്നതിന് പകരം റാന്നിയിലെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടിലേക്കാണ് 16-കാരി പോയത്. ഇതോടെ മകളെ കാണാനില്ലെന്ന് പറഞ്ഞ് മാതാവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ 16-കാരിയെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിലും കൗണ്‍സിലിങ്ങിലുമാണ് ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വിവരം പുറത്തറിഞ്ഞത്.
Post Your Comments