ന്യൂഡല്‍ഹി: ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവും കവിയും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍ വീണ്ടും വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. രാഷ്ട്രീയ സ്വയംസേവക് സംഘിനെ താലിബാനുമായി താരതമ്യപ്പെടുത്തിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. താലിബാനെയും ആര്.എസ്.എസിനെയും താരതമ്യം ചെയ്ത ജാവേദ് അക്തറിന്റെ പ്രസ്താവനയെ എതിര്‍ക്കുമെന്നും അദ്ദേഹത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി നേതാവ് രാം കദം പറഞ്ഞു.
‘ സംഘടനയെ താലിബാനുമായി താരതമ്യം ചെയ്ത പ്രസ്താവനയ്ക്ക് ജാവേദ് അക്തര്‍ ആര്.എസ്.എസിനോട് മാപ്പ് പറയണം. രാജ്യത്തിനായി ജീവിതം സമര്‍പ്പിച്ച സംഘത്തിന്റെ ഭാരവാഹികളോട് കൈകള്‍ കോര്‍ത്ത് മാപ്പ് ചോദിക്കുന്നതുവരെ അദ്ദേഹത്തിന്റെയോ കുടുംബത്തിന്റെയോ ഒരു സിനിമയും ഈ ഭൂമിയില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല’ – രാം കദം മുന്നറിയിപ്പ് നല്കി.
‘ ജാവേദ് അക്തറിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് മാത്രമല്ല, കോടിക്കണക്കിന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വേദനാജനകവും അപമാനകരവുമാണെന്നും രാം കദം പറഞ്ഞു. ആര്.എസ്.എസിന്റെ പ്രത്യയശാസ്ത്രം പിന്തുടരുന്ന ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ എഴുത്തുകാരന് അപമാനിച്ചു’ – രാം കദം പറഞ്ഞു.
Post Your Comments