Latest NewsNewsInternationalOmanGulf

മയക്കു മരുന്ന് കടത്താൻ ശ്രമിച്ചു: എട്ടു പേരെ അറസ്റ്റ് ചെയ്ത് ഒമാൻ പോലീസ്

മസ്‌കത്ത്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എട്ട് പേർ അറസ്റ്റിൽ. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. നർക്കോട്ടിക്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ വിഭാഗവും കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Read Also: തെങ്ങിന്റെ മൂട്ടിൽ ഓല ചരിച്ചുണ്ടാക്കിയ ചരിപ്പിൽനിന്നും ഒന്നര സെന്റ്‌ സ്ഥലത്തെ രണ്ടുനില വീട്ടിലേക്ക്: വൈറലായി ഒരു വീട്

രണ്ട് വ്യത്യസ്ഥ സംഭവങ്ങളിലായാണ് എട്ട് പേർ അറസ്റ്റിലായതെന്ന് അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായ എല്ലാവരും അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയായിരുന്നുവെന്നും രണ്ട് മത്സ്യബന്ധന ബോട്ടുകളിൽ ലഹരി മരുന്നുകളുടെ വൻശേഖരമാണ് ഇവർ ഒമാനിലെത്തിച്ചതെന്നും പോലീസ് വിശദീകരിച്ചു. എൺപത് കിലോഗ്രാമിലധികം ക്രിസ്റ്റലും 68 കിലോഗ്രാം ഹാഷിഷും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. അറസ്റ്റിലാവർക്കെതരെയുള്ള നിയമ നടപടികൾ പോലീസ് പൂർത്തീകരിച്ചു.

Read Also: കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി യുഎഇ സർക്കാർ: 24 മണിക്കൂറിനിടെ നൽകിയത് 21,364 വാക്‌സിൻ ഡോസുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button