ThiruvananthapuramPathanamthittaNattuvarthaKeralaNews

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലാഭകരമാക്കാൻ ഒഴിഞ്ഞ ക്ലാസ്സ് മുറികളിലും ഔട്ട്‍ലെറ്റ് പ്രതീക്ഷിക്കാം: രാഹുല്‍ മാങ്കൂട്ടത്തില്‍

എല്ലാം സഖാവ് നവകേരളം സൃഷ്ടിക്കുവാൻ വേണ്ടിയാണെന്നുള്ളതാണ് ഒരു ആശ്വാസം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ ബിവറേജ് ഔട്ട്‍ലെറ്റ് ആരംഭിക്കുവാനുളള ‌സര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലാഭകരമാക്കുവാനുള്ള തീരുമാനം സര്‍ക്കാരെടുത്താല്‍ കോളജിലെ ഒഴിഞ്ഞ ക്ലാസ്സ് മുറികളിലും ഔട്ട്‍ലെറ്റ് പ്രതീക്ഷിക്കാമെന്ന് രാഹുൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കെഎസ്ആര്‍ടിസിയുടെ ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ വഴികള്‍ തേടുന്നതിനിന്റെ ഭാഗമായാണ് സ്റ്റാന്‍ഡുകളില്‍ ബിവറേജ് ഔട്ട്ലെറ്റ് ആരംഭിക്കുവാനുളള സർക്കാർ നീക്കം. ഇതിനായി ഒഴിഞ്ഞു കിടക്കുന്ന കടമുറികള്‍ ബിവറേജസ് കോര്‍പ്പറേഷന് അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ചാനൽ ചർച്ചയിൽ വ്യക്തമാക്കി. അതേസമയം തീരുമാനത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലാഭകരമാക്കുവാനുള്ള തീരുമാനം സർക്കാരെടുത്താൽ കോളജിലെ ഒഴിഞ്ഞ ക്ലാസ്സ് മുറികളിലും ഔട്ട്ലെറ്റ് പ്രതീക്ഷിക്കാം.
എല്ലാം സഖാവ് നവകേരളം സൃഷ്ടിക്കുവാൻ വേണ്ടിയാണെന്നുള്ളതാണ് ഒരു ആശ്വാസം!

shortlink

Related Articles

Post Your Comments

Related Articles


Back to top button