IdukkiKeralaNattuvarthaLatest NewsNewsCrime

‘നാദിർഷ എന്നെ കൊല്ലാൻ നോക്കി, ബലം പ്രയോഗിച്ച് ഞരമ്പ് മുറിച്ചു’: ജീവനും കൊണ്ട് ഓടുകയായിരുന്നുവെന്ന് നിഖില

കാന്തല്ലൂർ: ഭ്രമരം സൈറ്റിലെ പാറക്കെട്ടിൽ യുവാവിനെ മരിച്ചനിലയിലും യുവതിയെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പ്രണയം വീട്ടുകാർ എതിർത്തതിന്റെ പേരിൽ കൈഞരമ്ബ് മുറിച്ച ശേഷം കമിതാക്കള്‍ കൊക്കയില്‍ ചാടിയതാണെന്നായിരുന്നു ആദ്യം റിപ്പോർട്ടുകൾ വന്നത്. എന്നാൽ, ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ കോലഞ്ചേരി മെഡിക്കല്‍ക്കോളേജിലേക്ക് മാറ്റുകയും ആശുപത്രിയിൽ വെച്ച് യുവതി നൽകിയ മൊഴിയുമാണ് കേസ് വഴിത്തിരിവാകാൻ കാരണം.

പെരുമ്ബാവൂര്‍ മാറമ്ബള്ളി നാട്ടുകല്ലുങ്കല്‍ അലിയുടെ മകന്‍ വീട്ടില്‍ നാദിര്‍ഷാ അലി (30) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിനോദ സഞ്ചാരികളും സമീപത്തെ ആദിവാസി കോളനിയിലെ യുവാക്കളും നടത്തിയ തിരച്ചിലിലാണ് സമീപത്ത് മറയൂര്‍ സ്വദേശിനിയായ അദ്ധ്യാപികയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തുന്നത്. അപകടനില തരണം ചെയ്ത യുവതി കാമുകനായ നാദിർഷായ്‌ക്കെതിരെ മൊഴി നൽകി. തന്നെ കൊലപ്പെടുത്താൻ നോക്കിയെന്നും ബലം പ്രയോഗിച്ച് യുവാവ് തന്റെ കൈ ഞരമ്പ് മുറിച്ചെന്നും യുവതി പോലീസിനോട് പറഞ്ഞു.

Also Read:പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് ഇല്ല, പാര്‍ട്ടി നേതാവ് ആനി രാജയുടെ ആരോപണം തള്ളി കാനം

വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞ് നാദിര്‍ഷ കാറില്‍വച്ച്‌ വീഡിയോ ചിത്രീകരിച്ചിരുന്നു. ചിത്രീകരണത്തിനിടെ നിഖലയ്ക്ക് നേരെ കാമറ തിരിച്ചെങ്കിലും തനിക്കൊന്നും പറയാനില്ലെന്ന് നിഖില കൈ കൊണ്ട് ആംഗ്യം കാണിക്കുന്നതും ഈ വീഡിയോയിലുണ്ട്. വീഡിയോ എടുത്തത് വീട്ടുകാരെ ഭയപ്പെടുത്താനാണെന്നാണ് താൻ കരുതിയതെന്ന് യുവതി പറഞ്ഞു. ശേഷം കയ്യിൽ ഇരുന്ന മദ്യം നാദിർഷ കുടിച്ചു. നിഖിലയുടെ കൈ ഞരമ്പ് ബലം പ്രയോഗിച്ച് മുറിച്ചു. ഇതോടെ, ഭയന്ന നിഖില നാദിർഷായുടെ സഹോദരിക്കും സുഹൃത്തുക്കൾക്കും വീഡിയോ അയച്ച് കൊടുക്കുകയും രക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

കൈയ്യിൽ നിന്നും രക്തം വാർന്നതോടെ നിഖില തളർന്ന് പാറപ്പുറത്ത് ഇരുന്നു. പിന്നീട് ഒച്ചപ്പാടുകേട്ടാണ് കണ്ണുതുറന്നത്. സമീപത്തേക്ക് വിനോദസഞ്ചാരികൾ വരുന്നത് കണ്ടതോടെ നാദിർഷ കൊക്കയിലേക്ക് എടുത്തുചാടി. പേടിച്ച് നിലവിളിച്ച് ഓടുകയായിരുന്നു താനെന്ന് നിഖില പറയുന്നു. പാറപ്പുറത്ത് തളർന്ന് വീണ നിഖിലയെ വിനോദസഞ്ചാരികളാണ് കണ്ടെത്തത്തിയത്.

Also Read:സഹോദന്റെ ഓണ്‍ലൈന്‍ കളി: നഷ്ടമായത് മകളുടെ വിവാഹത്തിനായി മാതാപിതാക്കള്‍ കൂലിപ്പണി ചെയ്ത് സമ്പാദിച്ച നാല് ലക്ഷം രൂപ

മറയൂര്‍ ജയ് മാതാ സ്‌കൂളിലെ അദ്ധ്യാപികയും ഇതെ സ്‌കൂളില്‍ ഡാന്‍സ് പരിശീലകരോടൊപ്പം എത്തിയ പെരുമ്ബാവൂര്‍ സ്വദേശിയായ നാദിര്‍ഷായുമായി നിഖില മൂന്നു വര്‍ഷത്തോളമായി അടുപ്പം പുലര്‍ത്തിയിരുന്നെന്നാണ് അടുപ്പക്കാരില്‍ നിന്നും പൊലീസിന് ലഭിച്ച വിവരം. സംഭവസ്ഥലത്ത് നിന്നും കൈകള്‍ മുറിക്കാന്‍ ഉപയോഗിച്ച ബ്ലെയ്ഡ്, മദ്യകുപ്പി, ഇരുവരുടെയും ചെരുപ്പുകള്‍ വസ്ത്രം മൊബൈല്‍ ഫോണ്‍ എന്നിവ രക്തത്തില്‍ കുതിര്‍ന്ന നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button