ThiruvananthapuramKollamNattuvarthaLatest NewsKeralaNews

കെഎസ്ആർടിസിക്ക് പത്തുകാശ് കിട്ടിയാൽ ഈ ഗ്രാമപ്രദേശങ്ങളിലൂടെ ബസ് ഓടിക്കിട്ടും -ഗണേഷ് കുമാര്‍

ലോകത്തെ വിമാനത്താവളങ്ങളിലെല്ലാം മദ്യശാലകളില്ലേ

കൊല്ലം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡുകളിൽ ബിവറേജസ് ഔട്ട്ലറ്റുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ന്യായീകരിച്ച്‌ മുന്‍ ഗതാഗത വകുപ്പ് മന്ത്രിയും പത്തനാപുരം എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിക്ക് എങ്ങനെയെങ്കിലും ടിക്കറ്റിതര വരുമാനം കണ്ടെത്താന്‍ ശ്രമിക്കുമ്പോൾ അതിനെ തടയുന്നത് ശരിയല്ലെന്ന് ഗണേഷ് പറഞ്ഞു.

‘കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാന്‍ഡിനകത്താണ് ബിവറേജസ് ഔട്ട്ലറ്റ്. അതിന് ചേര്‍ന്നാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്. അവിടുന്ന് നടന്നുകയറാം. ഈ പറയുന്ന ആപത്തൊന്നും അവിടെ സംഭവിച്ചില്ലല്ലോ. സ്വകാര്യ കെട്ടിടത്തിന് വാടക ലഭിക്കുമ്പോൾ ആര്‍ക്കും പരാതിയില്ല, കെഎസ്ആര്‍ടിസിക്ക് ലഭിക്കുമ്പോഴാണ് പ്രശ്നം. കെഎസ്ആര്‍ടിസിക്ക് പത്തുകാശ് എവിടെ നിന്നെങ്കിലും കിട്ടിയാല്‍ ഈ ഗ്രാമപ്രദേശങ്ങളിലൂടെ ബസ് ഓടിക്കിട്ടും’ -ഗണേഷ് കുമാര്‍ വ്യക്തമാക്കി.

മെഡിക്കൽ കോളജില്‍ ട്യൂ​മ​ര്‍ ബാ​ധി​ച്ച രോ​ഗി​ക​ളെ പൂ​ര്‍​ണ​മാ​യി മ​യ​ക്കാ​തെ ശസ്ത്രക്രിയ

‘ലോകത്തെ വിമാനത്താവളങ്ങളിലെല്ലാം മദ്യശാലകളില്ലേ. നെടുമ്പാശേരിയില്‍ മദ്യശാല ഇല്ലേ. അബൂദബി, ദുബൈ പോലുള്ള ഗള്‍ഫ് നാടുകളില്‍ പോയാല്‍ മിക്കവാറും എല്ലാ ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും മദ്യശാലയുണ്ട്. അവിടെയുള്ളവരെല്ലാം മദ്യപിച്ച്‌ തലകുത്തിക്കിടക്കുകയാണോ.അല്ലല്ലോ. മദ്യപിക്കല്‍ അവനവന്‍റെ സ്വാതന്ത്ര്യമാണ് ഇഷ്ടമുള്ളവന് കഴിക്കാം. അവനവന്‍റെ വയറ്റില്‍ കിടക്കണമെന്ന് മാത്രം’. ഗണേഷ് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button