Latest NewsFootballNewsSports

ഫിഫ ലോകകപ്പ് രണ്ട് വർഷത്തിലൊരിക്കൽ നടത്തണമെന്ന് ആർസൻ വെംഗർ

ലണ്ടൻ: ഫിഫ ലോകകപ്പ് രണ്ട് വർഷത്തിലൊരിക്കൽ നടത്തണമെന്ന് വിഖ്യാത പരിശീലകനും ഫിഫയുടെ ഫുട്ബോൾ ഡെവലപ്മെന്റ് സമിതി തലവനുമായ ആർസൻ വെംഗർ. നിലവിലെ നാലുവർഷം പുതിയ കാലത്തിൽ നീണ്ട ഇടവേള ആണെന്ന് വെംഗർ പറഞ്ഞു. 2028 മുതൽ ലോകകപ്പ് രണ്ട് വർഷത്തിലൊരിക്കൽ നടത്തണമെന്ന് വെംഗർ ആവശ്യപ്പെട്ടു.

‘2028 മുതൽ ലോകകപ്പ് രണ്ട് വർഷത്തിലൊരിക്കൽ നടത്തണം. മത്സരങ്ങളുടെ നിലവാരം ഉയർത്തുക. ആരാധകർക്ക് കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കാണാൻ അവസരമൊരുക്കുക. ഫുട്ബോൾ കൂടുതൽ ജനകീയമാക്കുക തുടങ്ങിയ കാര്യങ്ങളാണ് ലോകകപ്പ് രണ്ടു വർഷത്തിലൊരിക്കൽ നടത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഫുട്ബോൾ കലണ്ടറിൽ മാറ്റം വരുത്തണം.’

Read Also:- ഇംഗ്ലീഷ് താരം ജോണി ബെയർസ്റ്റോയെ മർദ്ദിച്ച സംഭവം: വിവാദ ആരാധകൻ ജാർവോ അറസ്റ്റിൽ

‘ഒക്ടോബറിനും മാർച്ചിനും ഇടയിൽ എല്ലാ യോഗ്യത മത്സരങ്ങളും പൂർത്തിയാക്കണം. ഇതനുസരിച്ച് ക്ലബുകളും ലീഗുകളും മത്സരക്രമം നിശ്ചയിക്കണം. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നടക്കുമ്പോൾ ക്ലബുകൾ താര കൈമാറ്റം നടത്തണം. യോഗ്യത റൗണ്ടിന് ശേഷം ചുരുങ്ങിയത് 25 ദിവസമെങ്കിലും താരങ്ങൾക്ക് വിശ്രമം നൽകണം. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടല്ല ലോകകപ്പ് രണ്ടു വർഷത്തിലൊരിക്കൽ നടത്തണമെന്ന് നിർദ്ദേശിക്കുന്നത്’ വെംഗർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button