
മാഞ്ചസ്റ്റർ: ഓവലിൽ നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മത്സരത്തിനിടെ മൈതാനത്ത് വെച്ച് ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോയെ ഇടിച്ചതിന് വിവാദ ആരാധകൻ ജാർവോ അറസ്റ്റിൽ. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഗ്രൗണ്ടിലിറങ്ങി കളി തടസ്സപ്പെടുത്തിയെങ്കിലും ഇതാദ്യമായാണ് ഒരു താരത്തിനു നേരെ ജാർവോ തിരിയുന്നത്. ഇംഗ്ലീഷ് സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ചയിൽ വിമർശനം ശക്തമാവുകയാണ്.
ഓവൽ ക്രിക്കറ്റ് ടെസ്റ്റിനിടെ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടാവുകയായിരുന്നു. രണ്ടാം ദിനം രാവിലത്തെ സെഷൻ നടക്കുന്നതിനിടെ യൂട്യൂബർ ഡാനിയൽ ജാർവിൻ എന്ന ജാർവോ ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി. ഇന്ത്യൻ താരങ്ങളുടെ ജഴ്സിക്ക് സമാനമായ വസ്ത്രം ധരിച്ചാണ് ജാർവോ അപ്രത്യക്ഷമായി പിച്ചിന് അടുത്തെത്തിയത്. ഓടിയെത്തിയ ഇയാൾ ജോണി ബെയർസ്റ്റോയെ ഇടിക്കുകയും ചെയ്തു. പിന്നാലെ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ജാർവോയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Read Also:- കരളിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചത് ഇലക്കറികൾ
അതേസയമം, ആരാധകരോട് ഒട്ടും മടിയില്ലാതെ സംസാരിക്കുന്നവരാണ് ഇന്ത്യൻ താരങ്ങളെന്ന് ജാർവോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടെ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയതിനു ലീഡ്‌സ് സ്റ്റേഡിയത്തിൽ ആജീവനാന്ത വിലക്ക് നേരിടുന്ന വ്യക്തിയാണ് ജാർവോ.
Post Your Comments