Latest NewsInternational

അഫ്ഗാനിൽ അഭയാര്‍ഥി കേന്ദ്രങ്ങളില്‍ ബലാല്‍സംഗം വ്യാപകം, വൃദ്ധന്മാര്‍ ഒന്നിലധികം കൊച്ചുപെണ്‍കുട്ടികളെ ഭാര്യമാരാക്കുന്നു

ഇവര്‍ വിവാഹം കഴിച്ചതാണെന്നു ധരിപ്പിച്ച് ഒപ്പം കയറ്റിയ പെണ്‍കുട്ടികളെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ ബലാത്സംഗത്തിനും നിര്‍ബ്ബന്ധിത വിവാഹത്തിനും ഇരയാക്കി.

കാബൂൾ: താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതോടെ കൂട്ടപ്പാലായനത്തിലാണ് അഫ്ഗാന്‍ ജനത. എന്നാല്‍ ഈ ദുരിതാവസ്ഥയിലും അഫ്ഗാന്‍ പുരുഷന്മാര്‍ മുതലെടുപ്പ് നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. പാലായനത്തില്‍ ലൈംഗിക ചൂഷണം മുന്‍ നിര്‍ത്തി അഫ്ഗാന്‍ പുരുഷന്മാര്‍ കൊച്ചു പെണ്‍കുട്ടികളെയും കൂടെ കൂട്ടുന്നതായാണ് റിപ്പോര്‍ട്ട്. ഒഴിപ്പിക്കലിന് എത്തിയ അമേരിക്കന്‍ വിമാനങ്ങളിലേക്ക് ഇവര്‍ വിവാഹം കഴിച്ചതാണെന്നു ധരിപ്പിച്ച് ഒപ്പം കയറ്റിയ പെണ്‍കുട്ടികളെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ ബലാത്സംഗത്തിനും നിര്‍ബ്ബന്ധിത വിവാഹത്തിനും ഇരയാക്കി.

പലരും ഒന്നിലധികം പെണ്‍കുട്ടികളെ ഭാര്യമാരാക്കിയതായാണ് രഹസ്യ വിവരങ്ങള്‍. യുഎസ് സൈനികരെ ഉദ്ധരിച്ച്‌ അന്താരാഷ്ട്ര വാര്‍ത്താമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാലവിവാഹം അസാധാരണ സംഭവമല്ലാത്ത അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കലിനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ നിന്നും വിവാഹ ഉറപ്പുകള്‍ വരെ പ്രായമായ പുരുഷന്മാര്‍ നേടിയെന്നും പറയുന്നു. ഇക്കാര്യത്തില്‍ കൃത്യമായ വിവരം ഇല്ലെങ്കിലും അതീവ രഹസ്യമായി സമര്‍പ്പിക്കപ്പെട്ട ചില രേഖകളെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ബാലവിവാഹങ്ങള്‍ സ്വതവേ സാധാരണയായ അഫ്ഗാനിസ്ഥാനില്‍ അമേരിക്ക മനുഷ്യക്കടത്തിനെതിരേ കര്‍ശന നിയമമാണ് നടപ്പാക്കിയിരുന്നത്. വിന്‍കോന്‍സിനിലെ ഫോര്‍ട്ട് മക് കായില്‍ ബാലവധുക്കളെ കൊണ്ടുപോകുന്ന സംഭവത്തില്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഏജന്‍സികളില്‍ നിന്നും അടിയന്തിര മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തേടിയതായും അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അബുദാബിയിലെ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ പ്രായം കൂടിയ പുരുഷന്മാര്‍ ബലാത്സംഗത്തിന് ഇരയാക്കിയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

read also: അഫ്ഗാനിൽ നിന്ന് രക്ഷപെടുത്താനെന്ന പേരിൽ ചെറിയ പെൺകുട്ടികളെ വയസായവർ വിവാഹം ചെയ്ത് കടത്തുന്നു: ബൈഡനെതിരെ വിമർശനം

അഫ്ഗാന്‍ ജനതയെ വ്യാപകമായി ഒഴിപ്പിച്ച അമേരിക്കന്‍ സൈന്യത്തിന്റെ യുഎഇയിലെയും യുഎഇ യിലെയും വിസ്‌കോന്‍സിനിലെയും പ്രത്യേക കേന്ദ്രങ്ങളില്‍ പ്രായം കൂടിയ പുരുഷന്മാര്‍ ഭാര്യമാര്‍ എന്ന രീതിയില്‍ കൊച്ചു പെണ്‍കുട്ടികളെ കൂടെ നിര്‍ത്തുന്നതിന്റെ അനേകം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ വിവിധരാജ്യങ്ങളിലെ തങ്ങളുടെ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ഇക്കാര്യത്തെക്കുറിച്ച്‌ പഠിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ ചിലര്‍ക്ക് ഒന്നിലധികം ഭാര്യമാര്‍ വരെയുണ്ടെന്നും ബഹുഭാര്യത്വമുള്ള കുടുംബങ്ങളും ഉണ്ടെന്നും പറയുന്നു. എന്നാല്‍ ഇക്കാര്യം തെളിയിക്കാന്‍ പ്രയാസമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഫോര്‍ട്ട് മക്കോയ് യിലെ ചില സ്റ്റാഫുകളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രായക്കൂടുതലുളള വര്‍ വിവാഹം കഴിക്കുന്നതിനെക്കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താലിബാന്‍ രാജ്യം പിടിച്ചെടുത്തപ്പോള്‍ ചിലര്‍ രക്ഷപ്പെടുത്താന്‍ നിര്‍ബ്ബന്ധിത വിവാഹം നടത്തിയതായി യുഎഇ യിലെ അമേരിക്കന്‍ ഉദ്യോഗസ്ഥരും ആശങ്ക പങ്കു വെച്ചിട്ടുണ്ട്.

അബുദാബിയില്‍ അനേകം പെണ്‍കുട്ടികളാണ് ലൈംഗികമായി ഭര്‍ത്താക്കന്മാരാല്‍ പീഡിപ്പിക്കപ്പെട്ടതെന്നും പറയുന്നു. അതേസമയം ഈ വിഷയം തുറന്നു ചര്‍ച്ച ചെയ്യാന്‍ അധികാരികള്‍ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം ട്രംപിന്റെ മുൻ ഉപദേഷ്ടാവ് ബൈഡൻ സർക്കാരിനെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button