ദുബായ്: ഐസിസി ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ വെല്ലുവിളിയുമായി പാകിസ്ഥാൻ നായകൻ ബാബർ അസം. ചിരവൈരികളായ പാകിസ്ഥനെതിരേയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ഒക്ടോബർ 24ന് ദുബായിൽ വെച്ചാണ് ക്ലാസിക് പോരാട്ടം അരങ്ങേറുക. എന്നാൽ ഇന്ത്യയെ പരാജയപ്പെടുത്തിയാവും തങ്ങളുടെ പ്രയാണം തുടങ്ങുകയെന്ന് തുറന്നടിച്ചിരിക്കുകയാണ് പാകിസ്ഥാൻ നായകൻ.
‘ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ കൂടുതൽ സമ്മർദ്ദത്തിലായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഇന്ത്യയെ തോൽപിച്ച് ഞങ്ങളുടെ പ്രയാണം ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. യുഎഇയിൽ കളിക്കുമ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ ഹോം ഗ്രൗണ്ടിൽ കളിക്കുന്നത് പോലെയാണ്. അതിനൊപ്പം ഞങ്ങളുടെ 100 ശതമാനം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ ബാബർ അസം പറഞ്ഞു.
Read Also:- ലോകകപ്പ് യോഗ്യതാ റൗണ്ട്: അർജന്റീനയ്ക്ക് തകർപ്പൻ ജയം
ടി20 ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം മത്സരം കരുത്തരായ ന്യൂസിലന്റിനെതിരെയാണ്. ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലാണ് ടി20 ലോകകപ്പ് നടക്കുക. അതേസമയം, ഇന്ത്യയുടെ 15 അംഗ ക്രിക്കറ്റ് ടീമിനെ ബിസിസിഐ ഉടൻ പ്രഖ്യാപിക്കും. ഈ മാസം ആറിനോ, ഏഴിനോ ആയിരിക്കും ടീമിനെ പ്രഖ്യാപിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Post Your Comments