പാലക്കാട്: നടൻ പൃഥ്വിരാജ് സംവധായകൻ ആഷിഖ് അബു എന്നിവർ വാരിയംകുന്നൻ എന്ന ചിത്രത്തിൽ നിന്നും പിന്മാറിയിട്ടും ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. 15 കോടി രൂപ മുടക്കാൻ തയ്യാറായി നിർമ്മാതാവ് രംഗത്ത് വന്നാൽ മലയാള സിനിമ ഇന്നുവരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയംകുന്നൻ സിനിമ ചെയ്യാൻ തയ്യാറാണെന്ന് വെളിപ്പെടുത്തി സംവിധായകൻ ഒമർ ലുലു രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഒമർ ലുലുവിനെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
‘മലയാള സിനിമ ഇന്നുവരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയംകുന്നൻ സിനിമ ചെയ്യാൻ തയ്യാറെന്ന് സംവിധായകൻ ഒമർ ലുലു. എങ്കിൽ ആഷിഖ് അബുവിന്റെ വാരിയംകുന്നൻ തന്നെ പോരേ? അതിലെ ആക്ഷൻ രംഗങ്ങളും ഇന്നുവരെ ആരും കണ്ടിട്ടില്ലല്ലോ’.
Post Your Comments