കൊച്ചി: നടൻ പൃഥ്വിരാജ് സംവധായകൻ ആഷിഖ് അബു എന്നിവർ വാരിയംകുന്നൻ എന്ന ചിത്രത്തിൽ നിന്നും പിന്മാറിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ വാരിയംകുന്നൻ സിനിമ ചെയ്യാൻ തയ്യാറാണെന്ന് വെളിപ്പെടുത്തി സംവിധായകൻ ഒമർ ലുലു രംഗത്ത് വന്നിരുന്നു. പ്രീബിസിനസ് നോക്കാതെ 15 കോടി മുടക്കാൻ തയ്യാറായി നിർമ്മാതാവ് രംഗത്ത് തൻ സിനിമ ചെയ്യാൻ തയ്യാറാണെന്ന് ഒമർ പറഞ്ഞിരുന്നു. ഇത്തോടെ വലിയ വിമർശനങ്ങളാണ് ഒമറിന് നേരിടേണ്ടി വന്നത്.
ഉമറിനെ അനുകൂലിച്ചും, സിനിമ നിർമ്മിക്കാൻ തയ്യാറാണ് നിരവധിപ്പേർ രംഗത്ത് വന്നു. എന്നാൽ പിന്നീട് ‘1921’ എന്ന ചിത്രത്തിൽ പറഞ്ഞട്ടുള്ളതിൽ കൂടുതൽ വാരിയംകുന്നനെപ്പറ്റി ഇനി ആർക്കും പറയാൻ പറ്റില്ലെന്നും ചിത്രംചെയ്യാമെന്ന വാക്കുകളിൽ നിന്ന് പിന്മാറുന്നതായും സംവിധായകൻ ഒമർ ലുലു പറഞ്ഞു. ഇപ്പോൾ സംവിധായകനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
തനിച്ച് യാത്ര ചെയ്യുന്നതിന് താലിബാന്‍ വിലക്ക്: രക്ഷപ്പെടാൻ തന്ത്രം കണ്ടെത്തി അഫ്ഗാൻ സ്ത്രീകള്‍
പ്രീബിസിനസ് നോക്കാതെ 50 കോടി കിട്ടിയിരുന്നെങ്കിൽ ജാലിയൻ കണാരനെ നായകനാക്കി ചന്തു ചേകവരുടെ ആരും കാണാത്ത കഥ പറയണം എന്നുണ്ടായിരുന്നു. പൈസ നോക്കണ്ട, ഒന്നും കയ്യിലില്ല എന്നും പറഞ്ഞ് പ്രൊഡ്യൂസർ ചങ്ക് വരെവന്നു. ഇന്നലെ ‘ചതിക്കാത്ത ചന്തു’ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി. ഇനിയൊരു ചന്തുവിന്റെ കഥ ആവശ്യമില്ല. റാഫിയും മെക്കാർട്ടിനും കൂടി ചന്തുവിന്റെ മാത്രമല്ല മലഭൂതത്തിന്റെയും ഡാൻസ് മാസ്റ്റർ വിക്രത്തിന്റെയും മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി ‘ചതിക്കാത്ത ചന്തു’വിൽ പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ ഇനിയൊന്നും പറയാനില്ല. കൂടെ നിൽക്കുകയും കാലുവാരുകയും ചെയ്ത എല്ലാവർക്കും പൈസ കളയാൻ മുന്നിട്ടിറങ്ങിയ ചങ്ക് ബ്രോയ്ക്കും നന്ദി. ലുലു അല്ലു, ലുലു അല്ലു.
പണിക്കർ. ഡിജിറ്റലൊപ്പ്,
Post Your Comments