ഓവൽ: ഇന്ത്യക്കെതിരായ ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 78 റൺസ് എന്ന നിലയിലാണ്. 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും, രണ്ട് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുമാണ് ഇംഗ്ലണ്ടിന്റെ പ്രമുഖരെ കൂടാരം കയറ്റിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 191 റൺസിന് പുറത്തായിരുന്നു. 127/7 എന്ന നിലയിൽ തകർന്നടിഞ്ഞ ഇന്ത്യ എട്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് ഉയർത്തിയ ഷർദുൾ താക്കൂറും ഉമേഷ് യാദവും ചേർന്നാണ് ഇന്ത്യയുടെ സ്കോർ 191ൽ എത്തിച്ചത്.
36 പന്തിൽ 57 റൺസെടുത്ത താക്കൂറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ വിരാട് കോഹ്‌ലി 50 റൺസെടുത്ത് പുറത്തായി. നേരത്തെ ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാല് വിക്കറ്റും ഓലി റോബിൻസൺ മൂന്ന് വിക്കറ്റും നേടി. രോഹിത് ശർമ(11), കെ എൽ രാഹുൽ (17), ചേതേശ്വർ പൂജാര (4), അജിൻക്യ രഹാനെ (14), രവീന്ദ്ര ജഡേജ (10), റിഷഭ് പന്ത് (9), വിരാട് കോഹ്‌ലി (50) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ സംഭാവന.
Read Also:- കോഹ്‌ലിയുടെ ആരോഗ്യത്തിന്റെ രഹസ്യം ‘ബ്ലാക്ക് വാട്ടർ’
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നു. രോഹിത്തും രാഹുലും ചേർന്ന് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 28 റൺസെടുത്തു. 31 റൺസെടുത്ത ഡേവിഡ് മലനും ക്യാപ്റ്റൻ 21 റൺസെടുത്ത ജോ റൂട്ടുമാണ് ഇംഗ്ലണ്ട് നിരയിൽ ടോപ് സ്കോറർ. 32 പന്തിൽ 15 റൺസെടുത്ത ഒല്ലി പോപ്പും, 22 പന്തിൽ 4 റൺസെടുത്ത ജോണി ബെയർസ്റ്റോയുമാണ് ക്രീസിൽ.
Post Your Comments