CricketLatest NewsNewsSports

കോഹ്‌ലിയുടെ ആരോഗ്യത്തിന്റെ രഹസ്യം ‘ബ്ലാക്ക് വാട്ടർ’

മാഞ്ചസ്റ്റർ: ഫിറ്റ്നസിന്റെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയുമില്ലാത്ത താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഭക്ഷണകാര്യത്തിലും വ്യായാമത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത താരത്തിന്റെ ആരോഗ്യത്തിന്റെ രഹസ്യങ്ങളിലൊന്ന് അദ്ദേഹം കുടിക്കുന്ന വെള്ളമാണ്. ബ്ലാക്ക് വാട്ടറാണ് കോഹ്‌ലി കൂടുതലായി കുടിക്കുന്നത്.

ആൽക്കെയ്ൻ കൂടുതലായി അടങ്ങിയിട്ടുള്ള വെള്ളമാണിത്. ശരീരത്തിൽ അധികസമയം ജലാംശം നിലനിർത്താൻ ഇത് സഹായിക്കുന്നു. ക്രിക്കറ്റിൽ ഏറെനേരം ഗ്രൗണ്ടിൽ ചെലവിടുമ്പോൾ ക്ഷീണം അനുഭവപ്പെടാതെ കൂടുതൽ സമയം കളിക്കാൻ ഇത് സഹായകമാകുന്നു.

Read Also:- പല്ലിലെ കറ കളയാൻ ‘പച്ച മഞ്ഞളും ആര്യവേപ്പും’

3000-4000 രൂപയ്ക്ക് ഇടയിലാണ് ഒരു ലിറ്റർ ബ്ലാക്ക് വാട്ടറിന്റെ വില. സമീപകാലത്തായി ബ്ലാക്ക് വാട്ടർ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. കോവിഡ് കാലത്ത് ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയർത്താൻ ബ്ലാക്ക് വാട്ടർ സഹായിക്കുമെന്നുള്ള വിലയിരുത്തലാണ് ഇതിന് കാരണം. ശരീരസൗന്ദര്യം നിലനിർത്താനും ബ്ലാക്ക് വാട്ടർ സഹായിക്കുമെന്നും പറയപ്പെടുന്നുണ്ട്.

shortlink

Post Your Comments


Back to top button