തിരുവനന്തപുരം: മനസമാധാനത്തിന് വേണ്ടിയാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്ന് മുൻ കോൺഗ്രസ് നേതാവ് പി എസ് പ്രശാന്ത്. ഡിസിസി പുനഃസംഘടനയില്‍ നേതൃത്വത്തെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് പുറത്താക്കിയതിനെ തുടർന്ന് പി എസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലാണ് പ്രശാന്ത് സിപിഎമ്മിലെത്തിയത്.
കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതിനാണ് തന്നെ പുറത്താക്കിയതെന്നും കോണ്‍ഗ്രസ് അച്ചടക്കമില്ലാത്ത, ദുര്‍ബലപ്പെടുന്ന പ്രസ്ഥാനമായി മാറിയെന്നും പ്രശാന്ത് പറഞ്ഞു.
‘എങ്കിൽ ആഷിഖ് അബുവിന്റെ വാരിയംകുന്നൻ തന്നെ പോരേ?’: ഒമർ ലുലുവിന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ
‘റിയല്‍ എസ്റ്റേറ്റ് മാഫിയ കൂട്ടുകെട്ടിന്റെ കയ്യിലേക്ക് ഓരോ പ്രദേശത്തും കോണ്‍ഗ്രസ് നേതൃത്വം എത്തപ്പെട്ടു. അതിന് നേതൃത്വം നല്‍കുന്ന ആളുകളെയാണ് ഡിസിസി പുനഃസംഘടനയില്‍ എടുത്തത്. ഒരു രാഷ്ട്രീയപ്രവര്‍ത്തകന് ഏറ്റവും ആവശ്യം സമാധാനമാണ്. അതിന് പറ്റുന്നില്ല എന്ന അന്തരീക്ഷത്തിലാണ് ജനങ്ങളുടെ കൂടെനില്‍ക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മിലേക്ക് വന്നത്’-പ്രശാന്ത് വ്യക്തമാക്കി.
Post Your Comments