
പാരിസ് : അത്യന്തം വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാന്‍, മാരിടൈം സുരക്ഷ എന്നീ വിഷയങ്ങളില്‍ യുഎന്‍ കൗണ്‍സിലിന്റെ പ്രതികരണം ശരിയായരീതിയില്‍ പുറത്തുകൊണ്ടുവരാന്‍ ആഗസ്ത് മാസത്തില്‍ അധ്യക്ഷപദവിയില്‍ ഇരുന്ന ഇന്ത്യയ്ക്ക് സാധിച്ചുവെന്ന് ഫ്രാന്‍സിന്റെ വിലയിരുത്തല്‍.
യുഎന്‍ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനം ഒരു മാസം പ്രധാനമന്ത്രി നരേന്ദ്രമോദി വഹിച്ചിരുന്നു. ഈ സമയത്തുള്ള ഇന്ത്യയുടെ പ്രകടനത്തെയാണ് ഫ്രാന്‍സ് അഭിനന്ദിച്ചത്.
ഐക്യരാഷ്ട്രസഭയില്‍ താല്‍ക്കാലിക അധ്യക്ഷപദവിയില്‍ ഇരുന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗസറ്റ് 31ന് അവസാനിച്ചിരുന്നു.
ഫ്രാന്‍സിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആ സ്ഥാനത്തേക്ക് ഒരുമാസത്തേക്ക് നിയമിച്ചത് . ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് മാരി ടൈം സുരക്ഷയെക്കുറിച്ചുള്ള ആദ്യ യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. ഐക്യരാഷ്ട്രസഭയില്‍ ഭാവിയിലും ഫ്രാന്‍സ് ഇന്ത്യയുമായി അടുത്ത് ഇടപഴകി പ്രവര്‍ത്തിക്കുമെന്നും ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവന്‍ ലെനെയ്ന്‍ വ്യക്തമാക്കി .
ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് അധ്യക്ഷ പദവി ലഭിച്ച ശേഷം പ്രധാനമന്ത്രി മോദി നടത്തിയ ആദ്യത്തെ പ്രസംഗം ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
മോദി അന്ന് തന്റെ പ്രസംഗത്തിലൂടെ അറിയിച്ചത് ആഗോള തലത്തില്‍ സമുദ്രസുരക്ഷ സ്ഥാപിക്കുന്നതിന് അത്യന്താപേക്ഷിതമായ അഞ്ചിന നിര്‍ദ്ദേശങ്ങളായിരുന്നു. സമുദ്രം വഴിയുള്ള ന്യായമായ വ്യാപാരത്തിന് തടസ്സം സൃഷ്ടിക്കുന്നവ നീക്കുക , സമുദ്രത്തര്‍ക്കങ്ങള്‍ സമാധാനപരമായി അന്താരാഷ്ട്രനിയമങ്ങള്‍ക്ക് അനുസരിച്ച് പരിഹരിക്കുക , പ്രകൃതി ദുരന്തങ്ങളെയും സമുദ്ര ഭീഷണികളെയും സംയുക്തമായി നേരിടുക, സമുദ്ര പരിസ്ഥിതിയും വിഭവങ്ങളും സംരക്ഷിക്കുക എന്നിവയായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍.
തൊട്ടടുത്ത ദിവസങ്ങളില്‍ നടന്ന യുഎന്‍ യോഗങ്ങളില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കര്‍ അധ്യക്ഷത വഹിച്ചിരുന്നു. ഇന്ത്യ നിരവധി ഗൗരവകരമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു .
സമുദ്ര സുരക്ഷയ്ക്കു പുറമെ സമാധാന ദൗത്യം, ഭീകരവാദ വിരുദ്ധ നടപടി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത രണ്ട് പ്രത്യേക യോഗങ്ങളില്‍ ജയശങ്കര്‍ നടത്തിയ അധ്യക്ഷ പ്രസംഗത്തിനും നല്ല സ്വീകാര്യത കിട്ടിയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഈ ഒരു മാസത്തെ ഇന്ത്യയുടെ പ്രകടനം വളരെ മികച്ച രീതിയില്‍ ഉള്ളതായിരുന്നു.
Post Your Comments