
കൊച്ചി: ‘1921’ൽ പറഞ്ഞട്ടുള്ളതിൽ കൂടുതൽ വാരിയംകുന്നനെപ്പറ്റി ഇനി ആർക്കും പറയാൻ പറ്റില്ലെന്നും ചിത്രംചെയ്യാമെന്ന വാക്കുകളിൽ നിന്ന് പിന്മാറുന്നതായും പ്രഖ്യാപിച്ച് സംവിധായകൻ ഒമർ ലുലു. നടൻ പൃഥ്വിരാജ് സംവധായകൻ ആഷിഖ് അബു എന്നിവർ വാരിയംകുന്നൻ എന്ന ചിത്രത്തിൽ നിന്നും പിന്മാറിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ വാരിയംകുന്നൻ സിനിമ ചെയ്യാൻ തയ്യാറാണെന്ന് വെളിപ്പെടുത്തി സംവിധായകൻ ഒമർ ലുലു രംഗത്ത് വന്നിരുന്നു.
15 കോടി രൂപ മുടക്കാൻ തയ്യാറായി നിർമ്മാതാവ് രംഗത്ത് വന്നാൽ മലയാള സിനിമ ഇന്നുവരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയംകുന്നൻ സിനിമ ചെയ്യാൻ തയ്യാറാണെന്നാണ് ഒമർ ലുലു ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയത്. തുടർന്ന് നിരവധിപ്പേർ ഒമറിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിരുന്നു. ചരിത്രത്തെ അപനിർമ്മിക്കാൻ ഒമർ തയാറെടുക്കുന്നതിനെതിരെ ഉള്ള വിമർശനങ്ങൾ ആയിരുന്നു ഏറെയും.
എന്നാൽ താൻ ചിത്രം നിർമ്മിക്കാൻ ഒരാൾ തയാറായതിനെ തുടർന്ന് ദാമോദരൻ മാഷിന്റെ സ്ക്രിപ്പ്റ്റിൽ ശശ്ശി സാർ സംവിധാനം ചെയ്ത ‘1921’ എന്ന സിനിമാ വീണ്ടും കണ്ടുവെന്നും അപ്പോൾ ഇനി ഒരു വാര്യംകുന്നന്റെ ആവശ്യമില്ലെന്ന് മനസ്സിലായതായും ഒമർ പറയുന്നു. ഇതിൽ കൂടുതൽ ഇനി ആർക്കും ഒന്നും പറയാൻ പറ്റുമെന്നും തോന്നുന്നില്ല എന്നും ഒമർ പറയുന്നു.
ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
‘കോൺഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത് മനസമാധാനത്തിന് വേണ്ടി’ : പി എസ് പ്രശാന്ത്
ഇന്നലത്തെ എന്റെ വാരിയംകുന്നന്റെ പോസ്റ്റ് കണ്ട് ECH ഗ്രൂപ്പ് MD ഇക്ബാൽ മാർക്കോണി വിളിച്ച് വാരിയംകുന്നൻ ഇക്ബാൽക്ക പ്രൊഡ്യൂസ് ചെയ്തോളാം പൈസ നോക്കണ്ട ഒമർ ധൈര്യമായി മുന്നോട്ട് പൊയ്കോളാൻ പറഞ്ഞു.ആ സന്തോഷത്തിൽ ദാമോദരൻ മാഷിന്റെ സ്ക്രിപ്പ്റ്റിൽ ശശ്ശി സാർ സംവിധാനം ചെയ്ത “1921” കുറെ നാളുകൾക്കു ശേഷം വീണ്ടും കണ്ടു കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി ഇനി ഒരു വാര്യംകുന്നന്റെ ആവശ്യമില്ല. ദാമോദരൻ മാഷും ശശ്ശി സാറും കൂടി വാരിയംകുന്നൻ മാത്രമല്ല ആലിമുസ്ലിയാരും വാഗൺ ട്രാജഡിയും ഖിലാഫത്തിന്റെ മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി “1921”ൽ പറഞ്ഞട്ടുണ്ട്. ഇതിൽ കൂടുതൽ ഒന്നും ഇനി ആർക്കും പറയാൻ പറ്റും എന്നും തോന്നുന്നില്ല. കൂടെ നിൽക്കുകയും വിമർശിക്കുകയും ചെയ്ത എല്ലാവർക്കും പോസ്റ്റ് കണ്ട് പ്രൊഡ്യൂസ് ചെയാൻ വന്ന ഇക്ബാൽക്കാക്കും നന്ദി.
Post Your Comments