UAELatest NewsNewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 978 കേസുകൾ

അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 978 പുതിയ കോവിഡ് കേസുകൾ. 1504 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: ‘എല്ലാം പുതുതായി പഠിക്കാനും അപ്‌ഡേറ്റ് ചെയ്യാനും ആഗ്രഹമുണ്ട്’, മടങ്ങി വരാന്‍ ആഗ്രഹിച്ച് മുകേഷിന്റെ നായിക കനക

721,308 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,09,659 പേർ രോഗമുക്തി നേടി. 2044 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 9,605 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 2,99,936 പരിശോധനകളാണ് യുഎഇയിൽ നടത്തിയത്. ഇതുവരെ 75 മില്യൺ കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read Also: പ്രതി ജാമ്യത്തിന് അര്‍ഹനല്ല: വിസ്മയ കേസിൽ കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

shortlink

Related Articles

Post Your Comments

Related Articles


Back to top button