Latest NewsKeralaNews

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട : രണ്ട് പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 71 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതവുമായി രണ്ട് പേര്‍ പിടിയില്‍. പെരിന്തൽമണ്ണ സ്വദേശി ഷംനാസ്, താമരശ്ശേരി സ്വദേശി ഫൈസൽ എന്നിവരാണ് കസ്റ്റംസ് പിടിയിലായത്. രണ്ട് വിമാനങ്ങളിലായാണ് ഇവർ എത്തിയത്.

ഷാർജയിൽ നിന്നുള്ള ജി9 354 എയർ അറേബ്യ വിമാനത്തിൽ രാവിലെ നാല് മണിയോട് കൂടിയാണ് ഷംനാസ് എത്തിയത്. 641 ഗ്രാം സ്വർണ്ണമിശ്രിതമാണ് കസ്റ്റംസ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. വിപണിയിൽ ഇതിന് ഏകദേശം 25 ലക്ഷം രൂപ വില വരും.

Read Also  :  കാൻസർ രോഗികൾക്ക് ആശ്വസിക്കാം: നൂതന ചികത്സാരീതി വികസിപ്പിച്ച് കൊച്ചി സർവ്വകലാശാല

ദുബായിൽ നിന്നുള്ള 6ഇ 89 ഇൻഡിഗോ വിമാനത്തിൽ പുലർച്ചെ പന്ത്രണ്ടരയോടെയാണ് ഫൈസൽ എത്തിയത്. 1074 ഗ്രാം സ്വർണ്ണമിശ്രിതമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. വിപണിയിൽ ഇതിന് ഏകദേശം 46 ലക്ഷം രൂപ വില വരും. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ വി.രാജന്റെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button