
ഓവൽ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ യുവ പേസർ പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യൻ സ്‌ക്വാർഡിൽ ഉൾപ്പെടുത്തിയതിൽ അത്ഭുതം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യൻ ടീമിൽ ഇതിനകം ആറ് ഫാസ്റ്റ് ബൗളർമാർ ഉണ്ടെന്നും അതിനാൽ തന്നെ പ്രസിദ്ധിനെ എന്തിന് ടീമിലെടുത്തതിന് പിന്നിൽ എന്തോ ഉണ്ടെന്നും ചോപ്ര പറഞ്ഞു.
‘പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് എന്തുകൊണ്ടെന്ന് ഞാൻ അത്ഭുതപ്പെടുന്നു. ഇന്ത്യൻ ടീമിൽ ഇതിനകം ആറ് ഫാസ്റ്റ് ബൗളർമാരുണ്ട്. ബുമ്ര, ഷമി, ഇഷാന്ത്, സിറാജ്, ഷാർദുൽ പിന്നെ ഉമേഷ്. പരിക്കിന്റെ വാർത്തകൾ ഒന്നും വന്നിട്ടില്ല. പിന്നെ എന്തിനാണ് പ്രസിദ്ധ് കൃഷ്ണ?’
Read Also:- ആരോഗ്യമുള്ള മുടിയ്ക്ക് വേണം നല്ല ഭക്ഷണങ്ങള്‍!
‘അവന് കളിക്കാൻ അവസരം ലഭിക്കുമോ ഇല്ലയോ എന്നത് എനിക്കറിയില്ല. അവൻ ആർക്കെങ്കിലും ഒരു ബാക്കപ്പ് ആണോ എന്നും എനിക്കറിയില്ല. പക്ഷേ പ്രസിദ്ധ കൃഷ്ണയ്ക്ക് പ്രസിദ്ധനാകാനുള്ള അവസരം ലഭിക്കും. ഇത് സാധാരണമാണെന്ന് ഞാൻ കരുതുന്നു. അവൻ കളിക്കുകയാണെങ്കിൽ നന്നായി ചെയ്യുമെന്നാണ് ഞാൻ കരുതുന്നത്’ ചോപ്ര പറഞ്ഞു.
Post Your Comments