![](/wp-content/uploads/2021/09/sans-titre-14.jpg)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി പ്രധാനമന്ത്രിയുടെ കൈകളിൽ എത്തിയ വിവരം സുരേഷ് ഗോപി തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. പത്തനാപുരം സ്വദേശിയായ ജയലക്ഷ്മി സമ്മാനിച്ച വൃക്ഷ തൈ പ്രധാനമന്ത്രിക്ക് നല്‍കി എംപി സുരേഷ് ഗോപി. പത്താപുരം ഗാന്ധിഭവനില്‍ സുരേഷ് ഗോപി സന്ദര്‍ശനം നടത്തവെയാണ് ജയലക്ഷ്മി എന്ന പെണ്‍കുട്ടി താന്‍ തട്ടുവളര്‍ത്തിയ വൃക്ഷതൈ സുരേഷ് ഗോപിക്ക് നല്‍കിയത്.
അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഈ ചെടി നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പ്രത്യാശയോടെ ഫേസ്‌ബുക്കിൽ കുറിച്ചു.
‘പത്തനാപുരത്തെ ഒരു വീട്ടുമുറ്റത്ത് ചിന്താശീലയായ ഒരു പെണ്‍കുട്ടി നട്ടുവളര്‍ത്തിയ വൃക്ഷത്തൈ ഇനി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വളരും. ഞാന്‍ വാക്കുനല്‍കിയിരുന്നതുപോലെ ജയലക്ഷ്മി നല്‍കിയ പേരത്തൈ ഇന്നലെ പ്രധാനമന്ത്രിക്ക് കൈമാറി. സന്തോഷപൂര്‍വ്വം അത് സ്വീകരിച്ച അദ്ദേഹം തന്റെ ഔദ്യോഗിക വസതിയുടെ വളപ്പില്‍ അത് നടാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.
പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യിൽ എത്തിയിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്റെ സന്ദേശം’, സുരേഷ് ഗോപി കുറിച്ചു.
അഭിനയത്തിന് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് സുരേഷ് ഗോപി. കക്ഷി രാഷ്ട്രീയഭേദമന്യേയായാണ് അദ്ദേഹം ഇടപെടാറുള്ളത്. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായ സുരേഷ് ഗോപി അവശത അനുഭവിക്കുന്നവരുടെ സങ്കടം കേള്‍ക്കാനും സഹായം എത്തിക്കാനുമായി നേരിട്ടെത്താറുണ്ട്. അത്തരത്തിലുള്ള സംഭവങ്ങളെക്കുറിച്ച് പറഞ്ഞ് നിരവധി പേരാണ് എത്തിയത്.
Post Your Comments