Latest NewsIndia

‘കാശ്മീരിയുവാക്കളെ വഴിതെറ്റിച്ച് ഭീകരവാദികളാക്കി മാറ്റിയ ഗിലാനിക്ക് പാകിസ്ഥാനിൽ ദുഃഖാചരണം, കേരളത്തിൽ എങ്ങനെ?’ സന്ദീപ്

സ്വന്തം ജീവിതകാലത്ത് തന്നെ ആർട്ടിക്കിൾ 370 പോകുന്നതും കാശ്മീർ ദേശീയ ധാരയിലേക്ക് വരുന്നതും ഗിലാനിക്ക് കാണാൻ സാധിച്ചിരുന്നു .

പാലക്കാട്: ഹൂറിയത്ത് നേതാവായിരുന്ന സയ്യിദ് അലി ഷാ ഗിലാനി അന്തരിച്ച സംഭവത്തിൽ ചില ചോദ്യങ്ങളുമായി സന്ദീപ് വാര്യർ. കാശ്മീരി യുവാക്കളെ വഴിതെറ്റിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്ന ആളാണ് ഗിലാനി എന്ന് സന്ദീപ് പറഞ്ഞു. പാകിസ്ഥാനിൽ അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഔദ്യോഗിക ദുഃഖാചരണം ഉണ്ടെന്നും കേരളത്തിൽ പിണറായി വിജയൻ നിലപാട് പറയുമായിരിക്കുമെന്നും സന്ദീപ് വാര്യർ പരിഹസിച്ചു.

സന്ദീപ് വാര്യരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

കാശ്മീരി യുവാക്കളെ വഴി തെറ്റിച്ച് ഭീകരവാദികളാക്കി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരുന്ന ഹൂറിയത്ത് നേതാവും പാക്കിസ്ഥാൻ്റെ പിണിയാളുമായിരുന്ന സയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു . സ്വന്തം ജീവിതകാലത്ത് തന്നെ ആർട്ടിക്കിൾ 370 പോകുന്നതും കാശ്മീർ ദേശീയ ധാരയിലേക്ക് വരുന്നതും ഗിലാനിക്ക് കാണാൻ സാധിച്ചിരുന്നു . പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൻ്റെ നിലപാട് പിണറായി വിജയൻ പറയുമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button