കൊച്ചി: ‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്‍മാറിയതിന് പിന്നാലെ സിനിമുടെ നിർമാണം ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ ഈ അറിയിപ്പ്. ‘സിനിമാ നിർമാണം ഏറ്റടുക്കാൻ ഞാൻ തയാർ ആണ്. വാരിയൻ കുന്നന്റെ വേഷം ഏറ്റടുക്കാൻ ഉള്ള ധൈര്യം ഉള്ള ഏത് കലാകാരൻ ആണ് ഉള്ളത്.. പറ…’ അദ്ദേഹം ചോദിക്കുന്നു.
ഷാഫി ചെലിയത്തിന്റെ പോസ്റ്റ് കാണാം:
‘സിനിമാ നിർമ്മാണം ഏറ്റടുക്കാൻ ഞാൻ തയ്യാർ ആണ്. വാരിയൻ കുന്നന്റെ വേഷം ഏറ്റടുക്കാൻ ഉള്ള ധൈര്യം ഉള്ള ഏത് കലാകാരൻ ആണ് ഉള്ളത്.. പറ…’
അതേസമയം പിൻമാറിയ പൃഥ്വിയെയും ആഷിഖിനെയും പരിഹസിച്ച് സിദ്ദിഖ് എംഎൽഎയും രംഗത്തുവന്നിരുന്നു. സിനിമയുടെ പേരില്‍ പൃഥ്വിരാജ് അടക്കമുള്ളവര്‍ വലിയ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. 2020 ജൂണിലാണ് ആഷിഖ് അബു ‘വാരിയംകുന്നന്‍’ സിനിമ പ്രഖ്യാപിച്ചത്.
നേരത്തെ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് ചിത്രത്തിൽ നിന്നും പിന്മാറുന്നെന്നാണ് ആഷിഖ് അബു അന്ന് അറിയിച്ചത്. എന്നാൽ റമീസിന്റെ മുൻകാല തീവ്ര ചിന്താഗതിയുടെ പോസ്റ്റുകൾ വളരെ വിവാദമായിരുന്നു.
Post Your Comments