കൽപ്പറ്റ: മലബാര്‍ കലാപത്തെ ആസ്പദമാക്കി പ്രഖ്യാപിച്ച ‘വാരിയംകുന്നന്‍’ എന്ന സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്‍മാറിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പരിഹാസവുമായി കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണെന്നും ഇരുവര്‍ക്കും വാഴപ്പിണ്ടി ജ്യൂസ് നിര്‍ദേശിക്കുന്നു എന്നും സിദ്ദിഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
നിര്‍മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയാണ് പിന്മാറാന്‍ കാര്യമെന്നാണ് സൂചന. 2020 ജൂണില്‍ സിനിമ പ്രഖ്യാപിച്ചത് മുതല്‍ വിവാദം ശക്തമായിരുന്നു. ഇരുവര്‍ക്കും എതിരെ കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായത്.
ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
വാരിയന്‍കുന്നന്‍ സിനിമയുടെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഷാഫി ചാലിയം
വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കില്‍ ഉപയോഗിയ്ക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടന്‍ പൃഥിരാജിനും സംവിധായകന്‍ ആഷിഖ് അബുവിനും ഈ ജ്യൂസ് നിര്‍ദ്ദേശിക്കുന്നു…
Post Your Comments