തിരുവനന്തപുരം: കേരളം വിട്ടപ്പോൾ കുതിച്ചുയർന്ന് കിറ്റക്‌സിന്‍റെ ഓഹരി വില. വ്യാഴാഴ്ച 10 ശതമാനത്തോളം കുതിപ്പ് നടത്തി 164 രൂപയിലെത്തിയാണ് വില അവസാനിച്ചത്. കിറ്റെക്സിന്റെ ചില വിപുലീകരണ പദ്ധതികള്‍ തെലുങ്കാന സര്‍ക്കാര്‍ അംഗീകരിച്ചതാണ് ഓഹരി വില വര്‍ധനയ്ക്ക് കാരണമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കേരളം വിട്ടത് കൊണ്ട് കിറ്റെക്സ് രക്ഷപ്പെട്ടെന്നാണ് സാമൂഹ്യമാധ്യമങ്ങളുടെ വാദം.
കിറ്റെക്സിനെ പൂർണ്ണമായും ഇല്ലാതെയാക്കാൻ കേരള സർക്കാർ ചില ഗൂഡാലോചനകൾ നടത്തുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി കഴിഞ്ഞ ആഴ്ചകളിൽ കേരളത്തിലെ ചില സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന കിറ്റെക്സിനെ വീണ്ടും മോശമായി ബാധിച്ചിരുന്നു. കിറ്റെക്‌സിനെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് അന്ന് കമ്പനി എംഡി സാബു ജേക്കബ്ബ് ആരോപിച്ചിരുന്നു.
എന്നാൽ തെലുങ്കാനയില്‍ നടത്തിയ പുതിയ ചുവടുവയ്പ്പ് സന്തോഷകരമായ വാര്‍ത്തയാണ് കമ്പനിയ്ക്ക് നൽകിയിരിക്കുന്നത്. വരുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ 1000 കോടി നിക്ഷേപിക്കാനാണ് പദ്ധതി. ഇതിലൂടെ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കിറ്റെക്‌സ് തെലുങ്കാന സര്‍ക്കാരിന് ഉറപ്പ് നല്‍കിയിരുന്നു. അതേസമയം, ഈ ഉറപ്പാണ് കേരളത്തിൽ ലഭിക്കാതിരുന്നതെന്നും, കിറ്റെക്സ് കേരളത്തിന് ഇനി കിട്ടാത്ത മുന്തിരിയാകുമെന്നും വിമർശനം ഉയർന്നിട്ടുണ്ട്.
Post Your Comments