Latest NewsNewsIndia

മലയാളികള്‍ അടക്കം ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറും, അതീവ ജാഗ്രത വേണമെന്ന് കേന്ദ്രം

രാജ്യം കനത്ത സുരക്ഷാവലയത്തില്‍

ന്യൂഡല്‍ഹി: താലിബാന്റെ വരവോടെ അഫ്ഗാന്‍ ജയിലില്‍ നിന്നു മോചിപ്പിക്കപ്പെട്ട മലയാളികള്‍ അടക്കമുള്ള 25 ഐഎസ് ഭീകരര്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറുമെന്ന് മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം. ഇതേത്തുടര്‍ന്ന് വിമാനത്താവളങ്ങളിലും തീരദേശങ്ങളിലും ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

താലിബാന്‍ ഇവരെ മോചിപ്പിച്ചുവെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു. സര്‍ക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇവര്‍ ഇന്ത്യയിലേയ്ക്ക് തിരിച്ചെത്താന്‍ പദ്ധതിയിടുന്നതെന്നാണ് സൂചന. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. നിലവില്‍ ഇവരുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിട്ടില്ല.

Read Also : സ്മാരകങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് വമ്പന്‍ കടല്‍പ്പാലം നിര്‍മ്മിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

മലയാളികളായ നിമിഷ ഫാത്തിമയും സോണിയയും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ മറ്റേതെങ്കിലും രാജ്യം വഴി ഇന്ത്യയിലേക്ക് എത്താനോ അല്ലെങ്കില്‍ കടല്‍മാര്‍ഗം രാജ്യത്ത് എത്താനോ ഉള്ള സാധ്യതയാണ് സുരക്ഷ ഏജന്‍സികള്‍ മുന്നോട്ടുവയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button