WayanadKollamKannurPathanamthittaKasargodAlappuzhaKottayamIdukkiErnakulamThrissurPalakkadMalappuramKozhikodeThiruvananthapuramKeralaNattuvarthaLatest NewsNewsIndia

‘കയ്യിൽ പണം ഉണ്ടേൽ വാരിയംകുന്നൻ ഞാൻ പ്രൊഡ്യൂസ് ചെയ്തേനെ’യെന്ന് യുവാവ്: പിന്നെ നടന്നത് പൊങ്കാല

തിരുവനന്തപുരം: പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും എന്ന ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റിനെ പൊങ്കാലയിട്ട് സോഷ്യൽ മീഡിയ. ഈ പോസ്റ്റിന്റെ ചുവട് പിടിച്ചു വന്ന ഒമർ ലുലുവിന്റെ ഫാൻസിനും വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വരുന്നത്.

Also Read:കോവിഡ് വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്കുള്ള ക്വാറന്റെയ്ൻ ഒഴിവാക്കി അബുദാബി

തന്റേടമുള്ള സംവിധായകന്റെ മനസ്സുറപ്പുള്ള പ്രഖ്യാപനം, കയ്യിൽ പണം ഉണ്ടേൽ വാരിയം കുന്നൻ ഞാൻ പ്രൊഡ്യൂസ് ചെയ്തേനെയെന്ന് പോസ്റ്റിട്ട യുവാവിനും പിന്നെ നേരിടേണ്ടി വന്നത് നിരന്തര ട്രോളുകളും വിമർശനങ്ങളുമാണ്.

‘ഓണം ബംബർ അടിച്ചാൽ ചെയ്യാം, അത് നന്നായെടാ മോനെ നിന്റെ കയ്യിൽ പൈസ ഇല്ലാണ്ട് ആയത്, കൈയിൽ ക്യാഷ് ഇല്ല എന്ന പൂർണ ബോധം ഉള്ളത് കൊണ്ട് ഇട്ട പോസ്റ്റ്‌, ഒമർ ലുലു തന്നെ ചെയ്യട്ടെ. പക്ഷേ വാരിയൻ കുന്നന്റെ ചില അക്ഷരങ്ങൾ ഒക്കെ ഒന്ന് മാറ്റണം’ എന്നൊക്കെയുള്ള രസകരമായ കമ്മന്റുകളാണ് യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button