Latest NewsUAENewsInternationalGulf

കോവിഡ് വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്കുള്ള ക്വാറന്റെയ്ൻ ഒഴിവാക്കി അബുദാബി

അബുദാബി: വിദേശത്തു നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർക്കുള്ള മാർഗ നിർദ്ദേശങ്ങൾ പുതുക്കി അബുദാബി. അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയാണ് മാർഗ നിർദ്ദേശങ്ങൾ പുതുക്കിയത്. അബുദാബിയിലേക്ക് യാത്രക്കാരിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ക്വാറന്റെയ്ൻ ഒഴിവാക്കി.

Read Also: സിനിമയ്ക്ക് നേരെ നടന്ന പ്രതിഷേധങ്ങൾ ബാധിച്ചിട്ടില്ല, അതല്ല കാരണം: വാരിയംകുന്നൻ ഒഴിവാക്കിയതിന്റെ കാരണം പറഞ്ഞ് ആഷിഖ് അബു

ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്താത്ത സ്ഥലങ്ങളിൽ നിന്നുള്ള വാക്‌സിൻ കുത്തിവെയ്‌പ്പെടുക്കാത്ത യാത്രക്കാർ പത്ത് ദിവസം ക്വാറന്റെയ്‌നിൽ കഴിയണം. അബുദാബിയിലേക്കെത്തുന്ന യാത്രക്കാർക്ക് പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപെടുത്ത പിസിആർ പരിശോധനാ ഫലം ഉണ്ടായിരിക്കണം.

ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്‌സിനേഷൻ സ്വീകരിച്ച യാത്രക്കാർ ക്വാറന്റെയ്‌നില്ലാതെ പിസിആർ പരിശോധന നടത്തണം. എമിറേറ്റിൽ താമസിക്കുന്നവർ ആറാം ദിവസം മറ്റൊരു പരിശോധ കൂടി നടത്തേണ്ടതാണെന്നും നിർദ്ദേശമുണ്ട്. ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്‌സിൻ കുത്തിവെയ്‌പ്പെടുത്തവരും പിസിആർ പരിശോധന നടത്തണം. 4 -ാം ദിവസവും 8 -ാം ദിവസവും വീണ്ടും പരിശോധന നടത്തണമെന്നും മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്‌സിന് ഡോസുകൾ സ്വീകരിക്കാത്തവർ പുറപ്പെടുമ്പോഴും അബുദാബിയിലെത്തി ആറാം ദിവസവും 9 -ാം ദിവസവും പിസിആർ പരിശോധന നടത്തണം.

Read Also: യുദ്ധത്തിൽ ഒരു കുട്ടി വധിക്കപ്പെട്ടു എന്ന് കേട്ടപ്പോൾ പൊട്ടിക്കരഞ്ഞ മുഹമ്മദ് നബിയെയാണ് ലോകത്തിനിഷ്ടം: കെ ടി ജലീൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button