KeralaCinemaMollywoodLatest NewsNewsEntertainment

സംഘപരിവാറിന്റെ പ്രതിഷേധവുമായി ബന്ധമില്ല, വാരിയംകുന്നനിൽ നിന്നും പിന്മാറിയത് മറ്റ് കാരണങ്ങളാൽ: ആഷിഖ് അബു

വാരിയംകുന്നന്‍ എന്ന പേരില്‍ പ്രഖ്യാപിച്ച സിനിമയില്‍ നിന്നും പിന്മാറുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ആഷിക് അബു വ്യക്തമാക്കിയത്. പൃഥ്വിയും താനും സിനിമയിൽ നിന്നും പിന്മാറുകയാണെന്നായിരുന്നു ആഷിഖ് അബുവിന്റെ വെളിപ്പെടുത്തൽ. സംഘപരിവാര്‍ നടത്തിയ പ്രതിഷേധങ്ങളുമായി സിനിമയുടെ പിന്മാറ്റത്തിൽ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയാണ് സംവിധായകനിപ്പോൾ. ഒരു ചാനലിനോട് പ്രതികരിക്കവെയാണ് സംവിധായകൻ തന്റെ പിന്മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയത്.

വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പിന്മാറാനുള്ള കാര്യം പ്രൊഫഷണല്‍ പ്രശ്‌നങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം പറയുന്നു. സംഘപരിവാര്‍ നടത്തിയ പ്രതിഷേധങ്ങളോ മറ്റുള്ള കാര്യങ്ങളോ ഇതുമായി ബന്ധമില്ലെന്നും ആഷിഖ് അബു റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

Also Read:പഞ്ചശിർ പിടിച്ചെടുക്കാൻ സാധിക്കാതെ താലിബാൻ : ഇന്ന് കൊല്ലപ്പെട്ടത് 13 താലിബാൻ ഭീകരർ

‘വാരിയംകുന്നന്‍ സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ഏകദേശം എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആരംഭിച്ചത്. അന്‍വര്‍ റഷീദ് ആയിരുന്നു ആദ്യ ഘട്ടത്തില്‍ പ്രൊജകട് ഏറ്റെടുത്തത്. തമിഴില്‍ പ്രമുഖ നടനായിരുന്നു ആ സമയത്ത് വാരിയംകുന്നനെ അവതരിപ്പിക്കാന്‍ വേണ്ടി നിശ്ചയിച്ചത്. ട്രാന്‍സ് പുറത്തിറങ്ങിയതിന് ശേഷം അന്‍വര്‍ റഷീദ് വാരിയംകുന്നനില്‍ നിന്ന് ഒഴിവായി. പിന്നീടാണ് എന്നിലേക്കും പൃഥ്വിരാജിലേക്കും ചിത്രം എത്തുന്നത്. എന്റെ പിന്മാറ്റത്തിന് കാരണം തികച്ചും പ്രൊഫഷണല്‍ മാത്രമാണ്. സംഘപരിവാര്‍ നടത്തിയ പ്രതിഷേധങ്ങളോ മറ്റുള്ള കാര്യങ്ങളോ ഇതുമായി ബന്ധമില്ല’, ആഷിഖ് അബു വ്യക്തമാക്കി.

2020 ജൂണിലാണ് ചിത്രം പ്രഖ്യാപിച്ചത്. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ആഷിഖ് അബുവിനും പൃഥ്വിരാജിനുമെതിരെ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. മലബാർ കലാപത്തെയും വാരിയംകുന്നനെയും വെള്ളപ്പൂശുകയാണെന്നായിരുന്നു ഉയർന്ന പ്രധാന ആരോപണം. സംവിധായകനും നടനും പിന്മാറിയതോടെ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളും അവസാനിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button