Latest NewsUAENewsInternationalGulf

യുഎഇയിൽ ഭൂചലനം

ദുബായ്: യുഎഇയിൽ ഭൂചലനം. ദിബ്ബ അൽ ഫുജൈറയിലാണ് ഭൂചലനം ഉണ്ടായത്. പുലർച്ചെ 2. 47 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 1.6 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ മെട്രോളജി അറിയിച്ചു.

Read Also: സൈബര്‍ സുരക്ഷയ്ക്ക് ഭീഷണി: വിപിഎന്‍ സര്‍വീസുകൾ നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആഭ്യന്തര മന്ത്രാലയം

രണ്ടാഴ്ച്ചക്കിടെ യുഎഇയിൽ അനുഭവപ്പെടുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ഓഗസ്റ്റ് 16 നാണ് നേരത്തെ ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഓഗസ്റ്റ് 16 ന് മസാഫി മേഖലയിലുണ്ടായത്.

യുഎഇയിൽ ഈ വർഷം പല തവണ ചെറിയ ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ അറിയിച്ചു. ഭൂചലങ്ങൾ അനുഭവപ്പെടാറുണ്ടെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Read Also: നിലവാരമില്ല, കലാമൂല്യവുമില്ല: മികച്ച സീരിയലിന് അവാർഡില്ല, സ്ത്രീകളെയും കുട്ടികളെയും മോശമായി കാണിക്കുന്നുവെന്ന് ജൂറി

shortlink

Related Articles

Post Your Comments

Related Articles


Back to top button