UAELatest NewsNewsInternationalGulf

യുഎഇ: ഫ്‌ളൈറ്റുകൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ച് വിസ് എയർ അബുദാബി

അബുദാബി: വിമാന ടിക്കറ്റ് നിരക്കിൽ കിഴിവ് പ്രഖ്യാപിച്ച് യുഎഇ എയർലൈൻ വിസ് എയർ അബുദാബി. ഒറ്റ ദിവസത്തേക്കുള്ള ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 2021 സെപ്റ്റംബർ 1 ബുധനാഴ്ച നടത്തിയ ബുക്കിംഗിനുള്ള എല്ലാ ഫ്‌ളൈറ്റ് ടിക്കറ്റുകളിലും 50 ശതമാനം കിഴിവാണ് കമ്പനി വാഗ്ദാനം നൽകുന്നത്.

Read Also: പിങ്ക് പൊലീസുദ്യോഗസ്ഥക്ക് വീണ്ടും ‘മുട്ടൻ പണി’: പരസ്യവിചാരണ നടത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

എയർലൈൻ പിസിആർ ടെസ്റ്റുകൾക്ക് കിഴിവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. വിമാനം പുറപ്പെടുന്നതിന് മുൻപ് ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്ന ഉപഭോക്താക്കൾക്ക് പണം തിരികെ നൽകുന്ന സംവിധാനവും വിസ് എയർ അബുദാബി ഒരുക്കിയിട്ടുണ്ട്. പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപാണ് ബുക്കിംഗ് റദ്ദാക്കുന്നതെങ്കിൽ അവർക്ക് ടിക്കറ്റ് നിരക്കിന്റെ 100 ശതമാനവും തിരികെ ലഭിക്കും.

ഏഥൻസ്, അലക്‌സാണ്ട്രിയ, ടിറാന, ബുഡാപെസ്റ്റ്, ബാരി, അൽമാറ്റി, സരാജേവോ, ബെൽഗ്രേഡ് എന്നിങ്ങനെ നിരവധി സ്ഥലങ്ങളിലേക്ക് വിസ് എയർ അബുദാബി സർവ്വീസ് നടത്തുന്നുണ്ട്.

Read Also: വീണ്ടും മുപ്പതിനായിരത്തിന് മുകളിൽ രോഗികൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button