തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,803 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂർ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസർഗോഡ് 614 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Read Also: സ്ഥിരമായി ജീരകവെള്ളം കുടിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 3,17,27,535 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതിൽ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,961 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 154 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 31,380 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1161 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 4402, എറണാകുളം 4280, കോഴിക്കോട് 3209, മലപ്പുറം 2980, കൊല്ലം 2654, തിരുവനന്തപുരം 2439, പാലക്കാട് 1616, കോട്ടയം 2167, ആലപ്പുഴ 1892, കണ്ണൂർ 1554, പത്തനംതിട്ട 1342, വയനാട് 1138, ഇടുക്കി 1107, കാസർഗോഡ് 600 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
108 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 26, വയനാട്, കാസർഗോഡ് 12 വീതം, കോട്ടയം 11, പാലക്കാട് 10, തിരുവനന്തപുരം, പത്തനംതിട്ട 9 വീതം, കൊല്ലം 6, കോഴിക്കോട് 5, എറണാകുളം 3, ഇടുക്കി, തൃശൂർ 2 വീതം, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,610 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1683, കൊല്ലം 1776, പത്തനംതിട്ട 457, ആലപ്പുഴ 811, കോട്ടയം 2046, ഇടുക്കി 289, എറണാകുളം 2126, തൃശൂർ 2597, പാലക്കാട് 2229, മലപ്പുറം 2540, കോഴിക്കോട് 2218, വയനാട് 643, കണ്ണൂർ 1983, കാസർഗോഡ് 212 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 2,29,912 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 38,38,614 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,57,085 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,24,380 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 32,705 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3227 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Post Your Comments