
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ അഭ്യർത്ഥന നിരസിച്ചതിന് യുവാവ് കുത്തിക്കൊന്ന സൂര്യഗായത്രിയുടെ ശരീരത്തില്‍ 33 മുറിവുകൾ. നിരവധി കേസുകളിലെ പ്രതിയും ക്രിമിനല്‍ പശ്ചാത്തലമുള്ള അരുണിന്റെ കൊടും ക്രൂരതയില്‍ പൊലിഞ്ഞത് സൂര്യഗായത്രിയെന്ന പെണ്‍കുട്ടിയുടെ ജീവനാണ്. നെടുമങ്ങാട് വാണ്ടയിൽ വാടയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രിയെ തിങ്കളാഴ്ചയാണ് വീട്ടിൽ കയറി അരുൺ കുത്തിയത്. മാരകമായി പരിക്കേറ്റ സൂര്യഗായത്രി കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ മരിച്ചു.
Read Also: ബാലവേലയ്ക്കായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൊണ്ടുപോയ സംഘം പിടിയിൽ
അരുണ്‍ കത്തി കൊണ്ട് കുത്തിയത് 33 തവണയാണ്. തല മുതല്‍ പാദം വരെ പരിക്കേല്‍പ്പിച്ചു. തലയിലെ ആഴത്തിലുള്ള നാലു മുറിവുകളും വയറിലേയും ജനനേന്ദ്രിയത്തിലേയും ആന്തരികാവയവങ്ങള്‍ തകര്‍ത്ത കുത്തുകളുമാണ് സൂര്യയെ മരണത്തിലേക്കു നയിച്ചത്. സൂര്യയെ കുത്തുന്നതിനിടയില്‍ സ്വന്തം കൈ ആഴത്തില്‍ മുറിഞ്ഞിട്ടും അരുണ്‍ അക്രമം അവസാനിപ്പിച്ചില്ല. മകളെ കൊല്ലാന്‍ ശ്രമിക്കുന്നതുകണ്ട് നിലവിളിച്ച സൂര്യയുടെ അമ്മ വത്സലയുടെ വായ് ഇടതുകൈ കൊണ്ട് പൊത്തിപ്പിടിച്ച ശേഷം അരുണ്‍ മുറിവേറ്റ വലതുകൈകൊണ്ട് സൂര്യഗായത്രിയെ കുത്തി.
അക്രമം തടഞ്ഞ സൂര്യയുടെ പിതാവ് ശിവദാസനെയും ഇയാള്‍ ചവിട്ടി താഴെതള്ളിയിട്ട് മര്‍ദിച്ചു. ശിവദാസന്‍ നിലവിളിച്ചുകൊണ്ട് പുറത്തേക്കു ഓടിയതോടെയാണ് കൊലയാളിയെക്കുറിച്ചുള്ള വിവരം അയല്‍ക്കാര്‍ അറിഞ്ഞത്. അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും അരുണ്‍ സമീപത്തെ പൊന്തക്കാട്ടിലും അവിടെ നിന്നും മറ്റൊരു വീടിന്റെ ടെറസ്സിലേക്കും ഒളിക്കാന്‍ ശ്രമിച്ചു. ഇവിടെ നിന്നുമാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് പിടിച്ചത്.
അതേസമയം കൊലപാതകം നടത്തിയത് അരുണ്‍ മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിച്ച ശേഷമാണെന്ന് കണ്ടെത്തൽ. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് സൂര്യഗായത്രി താമസിക്കുന്ന വാടകവീട്ടിലേക്ക് അരുണ്‍ എത്തിയത്. വ്യാജനമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തില്‍ ഉച്ചതിരിഞ്ഞ് രണ്ടരമണിയോടെ എത്തിയ അരുണ്‍ അടുക്കളവാതിലിലൂടെ അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ഒരു കാരണവശാലും വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്നും സൂര്യഗായത്രി തറപ്പിച്ച് പറഞ്ഞതോടെ കയ്യില്‍ കരുതിയ കത്തികൊണ്ട് ശരീരമാസകലം ആവര്‍ത്തിച്ച് കുത്തുകയായിരുന്നു. അതിന് ശേഷം മരണം ഉറപ്പിക്കാന്‍ സൂര്യയുടെ തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തു.
Post Your Comments