AlappuzhaKeralaLatest NewsNewsIndia

ആലപ്പുഴയിലെ തീവ്രവാദി സാന്നിധ്യം: അതീവ ജാഗ്രതയിൽ കർണ്ണാടക, തീരങ്ങളിൽ സുരക്ഷ ശക്തമാക്കുമെന്ന് ബസവരാജ് ബൊമ്മൈ

രണ്ട് ബോട്ടുകളിലായി 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തിയതായി കർണാടക ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു

ബംഗളൂരു: ആലപ്പുഴയിലെ തീവ്രവാദി സാന്നിധ്യം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കർണാടക തീരദേശ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. രണ്ട് ബോട്ടുകളിലായി 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തിയതായി കർണാടക ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. സംസ്ഥാന അതിർത്തികളിലെ കടൽത്തീരങ്ങളിലും വനമേഖലയിലും സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

Also Read:വീണ്ടും മുപ്പതിനായിരത്തിന് മുകളിൽ രോഗികൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും സംഭവം കൂടുതൽ ഗൗരവത്തിൽ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. സുരക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പരസ്യമായി പറയാൻ കഴിയില്ലെന്നും ആവശ്യമായ നിർദ്ദേശങ്ങൾ പോലീസിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള, കർണാടക, തീരദേശ അതിർത്തികളിൽ അതീവ ജാഗ്രത പാലിക്കണമെന്ന്  ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. കടലിൽ മീൻ പിടിക്കാൻ പോകുന്ന തൊഴിലാളികൾ സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ വളരെ പെട്ടെന്ന് തന്നെ അധികൃതരെ വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button