പുകവലിക്കാരില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ശ്വാസകോശ കാന്‍സര്‍ ആണ്. പുകവലിക്കാരുടെ ശ്വാസകോശത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ ഇതാ ഒരു ഔഷധം. കൂടാതെ പുകവലിയിലൂടെ ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ കറ നീക്കം ചെയ്യാനും സഹായിക്കും. പുകവലി നിര്‍ത്തിയവരും നിലവില്‍ തുടരുന്നവരും ഈ ഔഷധം ഉപയോഗിച്ചാല്‍ മികച്ച ഫലം ലഭിക്കും. കൂടാതെ ഈ ദുശ്ശീലം സൃഷ്ടിക്കുന്ന ശ്വാസകോശ കാന്‍സറില്‍ നിന്നും ഒരു പരിധിവരെ രക്ഷനേടാനും കഴിയും.
ഔഷധം തയ്യാറാക്കുന്നതിനായി ഒരു ലിറ്റര്‍ വെള്ളം, 400 ഗ്രാം തേന്‍, ഒരു കിലോഗ്രാം ഉള്ളി, ഒരു ചെറിയ ഇഞ്ചി അര ടീസ്പൂണ്‍ മഞ്ഞള്‍ എന്നിവയാണ് വേണ്ടത്.
തയ്യാറാക്കേണ്ട വിധം
1, ഒരു ലിറ്റര്‍ വെള്ളത്തില്‍ തേന്‍ യോജിപ്പിച്ചെടുക്കുക. ശേഷം ചൂടാക്കുക.
2, ചൂടായിരിക്കുന്ന മിശ്രിതത്തിലേയ്ക്ക് ചതച്ച ഉള്ളിയും ഇഞ്ചിയും ചേര്‍ക്കുക.
3, ഇഞ്ചിയും ഉള്ളിയും ചേര്‍ത്ത ശേഷം അര സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക.
4, ശേഷം ചെറുതീയില്‍ മിശ്രിതം ചൂടാക്കുക.
5, മിശ്രിതം പകുതിയാകും വരെ തിളപ്പിച്ച് വറ്റിക്കുക.
6, തണുത്തതിനു ശേഷം ഒരു കുപ്പിയിലേയ്ക്ക് മാറ്റുക.
7 ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
എല്ലാ ദിവസവും രാവിലെ വെറുംവയറ്റില്‍ രണ്ട് ടേബിള്‍സ്പൂണും, വൈകിട്ട് അത്താഴത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് രണ്ട് ടേബിള്‍ സ്പൂണും വീതം കഴിക്കണം.
ഈ ഔഷധത്തിന് ശ്വാസകോശത്തെ ശുദ്ധികരിക്കാനും ശ്വാസകോശ കാന്‍സറിനെ ചെറുക്കാനും കഴിയും.
Post Your Comments