Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: ഒരുക്കങ്ങൾ വിലയിരുത്തി ദുബായ് ഭരണാധികാരി

ദുബായ്: ദുബായ് എക്‌സ്‌പോ 2020 ന്റെ ഒരുക്കങ്ങൾ വിലയിരുത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് എക്‌സ്‌പോ ആരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെയാണ് ദുബായ് എക്‌സ്‌പോ നടക്കുന്ന സ്ഥലം സന്ദർശിച്ച് അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തിയത്.

Read Also: ഗുരുതര വീഴ്ച: വാക്‌സിനുകൾ പാഴാക്കി, കേരളം കളഞ്ഞുകുളിച്ചത് 8 ലക്ഷം രൂപയോളം

എക്‌സ്‌പോയുടെ അന്തിമ ഘട്ട ഒരുക്കങ്ങൾ അദ്ദേഹം വിലയിരുത്തി. സ്ഥലം സന്ദർശിക്കുന്ന ചിത്രങ്ങൾ അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ ആഗോള പരിപാടിയ്ക്ക് രാജ്യം തയ്യാറായി കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി.

യുഎഇയും ദുബായിയും 191 രാജ്യങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുമെന്നും ലോകം കണ്ട ഏറ്റവും മനോഹരവും മഹത്തായതുമായ പരിപാടിയാണ് അവതരിപ്പിക്കുന്നതെന്ന് തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഒക്ടോബർ 1 മുതലാണ് ദുബായ് എക്‌സ്‌പോ ആരംഭിക്കുന്നത്.

Read Also: പുതുതായി അനുവദിച്ച യുഎഇ വിസ ഹോൾഡർമാർക്ക് ഐസിഎയുടെയും ജിഡിആർഎഫ്എയുടെയും അനുമതി വേണ്ട: എമിറേറ്റ്‌സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button