KozhikodeLatest NewsKeralaNews

ഗുരുതര വീഴ്ച: വാക്‌സിനുകൾ പാഴാക്കി, കേരളം കളഞ്ഞുകുളിച്ചത് 8 ലക്ഷം രൂപയോളം

കോഴിക്കോട്: വാക്‌സിൻ സൂക്ഷിച്ചതിലെ അപാകത മൂലം കോഴിക്കോട് ജില്ലയിൽ 800 ഡോസ് വാക്‌സിൻ പാഴായതായി റിപ്പോർട്ടുകൾ. കോഴിക്കോട് ചെറൂപ്പ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപത്തിലൂടെ എട്ട് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായാണ് ഏകദേശ കണക്ക്. തിങ്കളാഴ്ച വൈകിട്ട് എത്തിയ വാക്‌സിൻ ഡോസുകൾ ചൊവ്വാഴ്ച രാവിലെ വാക്‌സിനേഷൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുമ്പോഴാണ് ഉപയോഗശൂന്യമായ വിവരം ജീവനക്കാർ തിരിച്ചറിഞ്ഞത്.

ചെറൂപ്പ, പെരുവയൽ, പെരുമണ്ണ എന്നിവിടങ്ങളിലേക്കായിരുന്നു മരുന്ന്. സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. മുൻഗണനയില്ലാത്ത വിഭാഗത്തിന് സൗജന്യ വാക്‌സിൻ സ്ലോട്ട് ലഭ്യമാകാൻ നിലവിൽ കേരളം ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് വെറുതെ വാക്‌സിനുകൾ പാഴാക്കിയതെന്നുള്ളതും ശ്രദ്ധേയം.

അതേസമയം സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം വന്‍ വിജയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞു. ആഗസ്റ്റ് ഒന്നു മുതല്‍ 31 വരെ 88,23,524 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതില്‍ 70,89,202 പേര്‍ക്ക് ഒന്നാം ഡോസും 17,34,322 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. രണ്ട് ദിവസം 5 ലക്ഷം പേര്‍ക്കും (ആഗസ്റ്റ് 13, 14) 6 ദിവസം 4 ലക്ഷം പേര്‍ക്കും (12, 23, 25, 27, 30, 31), 5 ദിവസം 3 ലക്ഷം പേര്‍ക്കും (2, 15, 16, 17, 24), 9 ദിവസം രണ്ട് ലക്ഷം പേര്‍ക്കും (3, 6, 7, 9, 11, 18, 19, 26, 29), 5 ദിവസം ഒരുലക്ഷം പേര്‍ക്കും (1, 4, 5, 20, 28) വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

Also Read: അണലിവിഷം കൊറോണയെ ഉന്മൂലനം ചെയ്യും; ബ്രസീല്‍ ഗവേഷകര്‍

ഈ മാസത്തില്‍ അവധി ദിനങ്ങള്‍ കൂടുതലുണ്ടായിരുന്നെങ്കിലും ഈ ലക്ഷ്യം കൈവരിക്കാനായത് ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കൂട്ടായ്മയിലാണെന്ന് മന്ത്രി പറഞ്ഞു. ലക്ഷ്യം കൈവരിക്കാന്‍ പ്രയത്‌നിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് കേന്ദ്രം കൂടുതല്‍ വാക്‌സിന്‍ അനുവദിച്ചിരുന്നു. 58,99,580 ഡോസ് കൊവീഷീല്‍ഡും 11,36,360 ഡോസ് കൊവാക്‌സിനും ഉള്‍പ്പടെ 70,35,940 ഡോസ് വാക്‌സിനാണ് കേന്ദ്രം അനുവദിച്ചത്. ഇതുകൂടാതെ സി എസ്ആര്‍ ഫണ്ടുപയോഗിച്ച് വാങ്ങി കെ എം എസ്സി എല്‍ മുഖേന 2.5 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും ലഭ്യമായി. ഇതോടെ ഈ മാസം മാത്രം സംസ്ഥാനത്തിന് 72,85,940 ഡോസ് വാക്‌സിനാണ് ലഭ്യമായത്. ഇതിന് പുറമേ കെ എം എസ്സി എല്‍ മുഖേന 10 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനം വാങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button