Latest NewsUAENewsInternationalGulf

പുതുതായി അനുവദിച്ച യുഎഇ വിസ ഹോൾഡർമാർക്ക് ഐസിഎയുടെയും ജിഡിആർഎഫ്എയുടെയും അനുമതി വേണ്ട: എമിറേറ്റ്‌സ്

ദുബായ്: പുതുതായി അനുവദിച്ച യുഎഇ വിസ ഹോൾഡർമാർക്ക് ഐസിഎയുടെയും ജിഡിആർഎഫ്എയുടെയും അനുമതി വേണ്ട. എമിറേറ്റ്‌സ് എയർലൈൻസാണ് ഇക്കാര്യം അറിയിച്ചത്. ഉപഭോക്താവിന്റെ ചോദ്യത്തിന് ട്വിറ്ററിലൂടെ നൽകിയ മറുപടിയിലാണ് എമിറേറ്റ്‌സ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Read Also: കോവിഡ് പ്രതിരോധത്തിൽ കേരളം കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല: കേന്ദ്ര ആരോഗ്യ മന്ത്രാലയം

ബംഗ്ലാദേശ്, ഇന്ത്യ, ഇന്തോനേഷ്യ, നൈജീരിയ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഉഗാണ്ട, വിയറ്റ്‌നാം, സാംബിയ എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർ യുഎഇയിലേക്ക് പോകുന്നതിന് മുൻപ് ജിഡിആർഎഫ്എ, ഐസിഎ എന്നിവയിൽ നിന്ന് അനുമതി വാങ്ങണമെന്ന് കഴിഞ്ഞ ദിവസം എമിറേറ്റ്‌സ് എയർലൈൻ അറിയിച്ചിരുന്നു. ഈ 10 രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ നൽകിയ ക്യുആർ കോഡിനൊപ്പം കോവിഡ് പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് എമിറേറ്റ്‌സ് എയർലൈൻസ് വ്യക്തമാക്കിയിരുന്നു.

അതേസമയം പത്ത് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഒഴികെ യുഎഇ നിവാസികൾക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) അല്ലെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) എന്നിവരുടെ മുൻകൂർ അനുമതിയില്ലാതെ ദുബായിലേക്ക് പോകാം.

Read Also: മാസ്കിന് പകരം സർക്കാർ പുതിയ സംവിധാനം കണ്ടെത്തണം, കോവിഡിന് നല്ലത് ആയുർവേദവും ഹോമിയോയും: പിസി ജോർജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button