COVID 19KozhikodeNattuvarthaKeralaNews

അധികൃതരുടെ അനാസ്ഥ: ആരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന 800 ഡോസ് കോവിഡ് വാക്സിൻ ഉപയോഗശൂന്യമായി

വാക്സിന്‍ സൂക്ഷിച്ച ശീതീകരണിയിലെ താപനിലയില്‍ മാറ്റം വന്നതാണ് പ്രശ്നമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം

കോഴിക്കോട്: അധികൃതരുടെ അനാസ്ഥയെ തുടർന്ന് ചെറൂപ്പ ആരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന 800 ഡോസ് കോവിഡ് വാക്സിൻ ഉപയോഗശൂന്യമായി. വാക്സിൻ സൂക്ഷിച്ച താപനിലയിൽ വന്ന അപാകതയാണ് വാക്സിൻ ഉപയോഗശൂന്യമയ്യത്തിന് കാരണമെന്നാണ് ലഭ്യമായ വിവരം. ചെറൂപ്പ, പെരുവയല്‍, പെരുമണ്ണ എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് വിതരണത്തിനായി ചെറൂപ്പ ആശുപത്രിയിൽ തിങ്കളാഴ്ചയാണ് വാക്സിൻ എത്തിച്ചത്.

ചൊവ്വാഴ്ച വാക്സിന്‍ വിതരണത്തിനായി എടുത്തപ്പോഴാണ് 800 ഡോസ് കോവിഷീല്‍ഡ് വാക്സിൻ പൂർണമായും ഉപയോഗ്യശൂന്യമായ വിവരം കണ്ടെത്തിയത്. വാക്സിന്‍ സൂക്ഷിച്ച ശീതീകരണിയിലെ താപനിലയില്‍ മാറ്റം വന്നതാണ് പ്രശ്നമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന് കോഴിക്കോട് ഡിഎംഒ ഡോ വി ജയശ്രീ നിർദേശം നല്‍കി.

ഡയറ്റില്‍ ഉൾപ്പെടുത്താവുന്ന കലോറി കുറഞ്ഞ ചില ഭക്ഷണങ്ങള്‍

അതേസമയം, വാക്സിന്‍ പാഴാക്കിയ ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ കോണ്‍ഗ്രസ്, ബിജെപി, മുസ്‍ലിം ലീഗ് പ്രവർത്തകർ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button