Latest NewsIndiaNews

സൈബര്‍ സുരക്ഷയ്ക്ക് ഭീഷണി: വിപിഎന്‍ സര്‍വീസുകൾ നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആഭ്യന്തര മന്ത്രാലയം

കമ്പനികള്‍ തങ്ങളുടെ നെറ്റ്‌വര്‍ക്കുകള്‍ സുരക്ഷിതമാക്കാനും ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്

ഡൽഹി: രാജ്യത്തിന്റെ സൈബര്‍ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനാലും നിരോധിത അശ്ലീല സൈറ്റുകളുടെ ഉപയോഗം വർദ്ധിക്കുന്നതിനാലും വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക് സര്‍വീസുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. വിപിഎന്‍ സര്‍വീസുകള്‍ നിരോധിക്കണമെന്ന് ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഓണ്‍ലൈനില്‍ സുലഭമായ വിപിഎന്‍ ആപ്പുകളും ടൂളുകളും ക്രിമിനലുകള്‍ക്ക് അജ്ഞാതരായി തുടരാനുള്ള അവസരം സൃഷ്ടിക്കുന്നുവെന്നാണ് കമ്മിറ്റിയുടെ പരാതി. രാജ്യത്ത് വിപിഎന്‍ ഉപയോഗിച്ച് ഡാര്‍ക് വെബില്‍ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് ശക്തമായ അന്വേഷണം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: 19-കാരൻ അറസ്റ്റിൽ

അശ്ലീല സൈറ്റുകൾ ഉൾപ്പെടെ രാജ്യത്ത് നിരോധിക്കപ്പെട്ടിട്ടുള്ള വെബ്‌സൈറ്റുകള്‍ ആക്‌സെസ് ചെയ്യുന്നതിനാണ് സാധാരണയായി വിപിഎന്‍ സര്‍വീസുകള്‍ ഉപയോഗിക്കുന്നതെങ്കിലും സാമ്പത്തിക മേഖലയിൽ ഉൾപ്പെടെയുള്ള കമ്പനികള്‍ തങ്ങളുടെ നെറ്റ്‌വര്‍ക്കുകള്‍ സുരക്ഷിതമാക്കാനും ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

അതേസമയം,ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ചേര്‍ന്ന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ സഹായത്തോടെ രാജ്യത്ത് വിപിഎന്‍ സര്‍വീസുകളെ പരിപൂര്‍ണമായി നിരോധിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്. നിരോധനം എത്രയും വേഗം നടപ്പിലാക്കണമെന്നാണ് സ്റ്റാന്റിംഗ് കമ്മിറ്റി നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button